സ്കൂൾ മേശകളിൽ ഇനി കോവിഡ് പ്രതിരോധ ഷീൽഡുകൾ
text_fieldsവിദ്യാർഥികളുടെ മേശകൾക്ക് മുകളിൽ കോവിഡ് പ്രതിരോധ പ്ലാസ്റ്റിക് ഷീൽഡുകൾ സ്ഥാപിച്ച ക്ലാസ് റൂം
ദോഹ: സ്കൂൾ വിദ്യാർഥികളുടെ പഠനമേശക്ക് മുകളിൽ സ്ഥാപിക്കാവുന്ന പ്രത്യേക കോവിഡ് പ്രതിരോധ പ്ലാസ്റ്റിക് ഷീൽഡുമായി ടെക്സാസ് എ ആൻഡ് എം യൂനിവേഴ്സിറ്റി.സ്കൂളുകളുടെ മേശക്ക് മുന്നിൽ സ്ഥാപിക്കാവുന്ന ഭാരം കുറഞ്ഞ, ഉപയോഗിക്കാൻ എളുപ്പമുള്ള തരം ഷീൽഡാണിത്. വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ഷീൽഡിൻെറ പ്രവർത്തനം വിലയിരുത്തും. ഡോ. മുഹമ്മദ് ഗാരിബാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. യൂനിവേഴ്സിറ്റിയിലെ ഓഫിസ് ഓഫ് എൻഗേജ്മെൻറാണ് പദ്ധതിയുടെ സ്പോൺസർ. വിദ്യാഭ്യാസ മേഖലയിലടക്കം വൻപ്രതിസന്ധിയാണ് കോവിഡ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധിയുെട ആദ്യഘട്ടത്തിൽ തന്നെ രാജ്യത്തെ സ്കൂളുകൾ അടച്ചിരുന്നു.
തുടർന്ന് ഓൺലൈനിലൂടെയായിരുന്നു പഠനം. എന്നാൽ, സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറന്നിരുന്നു. കോവിഡ് ഭീഷണി പൂർണമായും ഒഴിവാകാതെ സ്കൂൾ തുറന്നതിനെതിരെ രക്ഷിതാക്കൾക്ക് പ്രതിഷേധമുണ്ടായിരുന്നു.തുറന്ന ചില സ്കൂളുകളിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഒന്നുകിൽ വിദ്യാർഥികൾക്ക് പൂർണമായും ഓൺലൈൻ ക്ലാസ് മതിയോ എന്നും അല്ലെങ്കിൽ സ്കൂളിൽ വന്നുള്ള പഠനം മതിയോ എന്നും തിരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കൾക്ക് മന്ത്രാലയം നൽകിയിരുന്നു. നേരിട്ട് ക്ലാസ് മുറികളിലെത്തുന്ന കുട്ടികൾക്ക് കോവിഡിൽ നിന്ന് പ്രതിരോധം തീർക്കുന്ന ഷീൽഡുകൾ വന്നത് ആശ്വാസം പകരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

