Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ : സൈബർ...

കോവിഡ്​ : സൈബർ ആക്രമണം രൂക്ഷം, ഖത്തറും ഇര

text_fields
bookmark_border
കോവിഡ്​ : സൈബർ ആക്രമണം രൂക്ഷം, ഖത്തറും ഇര
cancel

ദോഹ: കോവിഡ്–19നെ മറയാക്കി വിവിധ മേഖലകളിൽ സൈബർ ആക്രമണം രൂക്ഷം. ഖത്തറിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുണ്ടാ യി.
ഈ വർഷം ആദ്യ പാദത്തിൽ മാത്രം ഖത്തറിൽ 2033 സെബർ ആക്രമണ ശ്രമങ്ങളാണ്​ ഉണ്ടായതെന്ന്​ െട്രൻഡ് മൈേക്രാ ഐ. എൻ. സി പുത ിയ പഠനത്തിൽ വ്യക്തമാക്കി. ഇ–മെയിൽ, യു. ആർ. എൽ, ഫയൽ ആക്രമണങ്ങളാണ് ഖത്തർ നേരിട്ടത്. ഇതിൽ ഇ–മെയിൽ സ്​പാം, ബിസിനസ്​ ഇ–മെയിൽ കോംപ്രമൈസ്​, മാൽവെയർ, റാൻസംവെയർ, ഡൊമൈനുകൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. ജി. സി. സി രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടക്കുന്ന രണ്ടാമത് രാഷ്​​ട്രമാണ്​ ഖത്തർ. ജനങ്ങൾ സമ്പർക്ക വിലക്കിലായിരിക്കുന്ന സമയം മുതലെടുത്താണ് ആക്രമണങ്ങളധികവുമെന്ന് െട്രൻഡ് മൈേക്രാ സൂചിപ്പിക്കുന്നു. 1923 ഇ–മെയിൽ സ്​പാം ആക്രമണങ്ങളും 108 യു.ആർ.എൽ ആക്രമണങ്ങളും 2 മാൽവെയർ ആക്രമണങ്ങളുമാണ് ഖത്തർ നേരിട്ടത്.
െട്രൻഡ് മൈേക്രാ പ്രതിരോധിച്ച സൈബർ ഭീഷണികളുടെ അടിസ്​ ഥാനത്തിലാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.


2020 ആദ്യ പാദത്തിൽ ജി. സി . സി രാജ്യങ്ങളിലായി 8984 ഇ–മെയിൽ സ്​പാം ആക്രമണങ്ങളാണ് രജിസ്​റ്റർ ചെയ്തത്. ഏഷ്യയിൽ തന്നെ ഇത് നാലാമതാണ്​. 772 യു.ആർ.എൽ ആക്രമണങ്ങൾക്കും ജി. സി. സി രാജ്യങ്ങൾ വിധേയമായി.കോവിഡ്–19നെ നിയന്ത്രണ വിധേയമാക്കുന്നതിൽ ഖത്തർ മുന്നേറുമ്പോൾ ജി.സി.സി രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങളിൽ ഖത്തറാണ് രണ്ടാമതെത്തിയിരിക്കുന്നതെന്നും രാജ്യത്തെ സൈബർ സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടതി​െൻറ പ്രധാന്യത്തെയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും െട്രൻഡ് മൈേക്രാ കൺട്രി മാനേജർ അസ്സാദ് അറേബ്യ പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ വീടുകളിലിരുന്നും വിദൂരസ്​ഥലങ്ങളിലിരുന്നും ജോലി ചെയ്യുന്നതിന് പുതിയ മാർഗങ്ങൾ ഖത്തറിൽ അവലംബിച്ചിരിക്കെ സൈബർ ആക്രമണങ്ങൾ സംബന്ധിച്ച് ജീവനക്കാരും മാനേജ്മ​െൻറുകളും ജാഗ്രത പാലിക്കണമെന്നും അൺ വെരിഫൈഡ് മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും സൈബർ ആക്രമണങ്ങളുണ്ടായേക്കാമെന്നും അസ്സാദ് അറേബ്യ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscyber akramam
News Summary - covid-cyber akramam-qatar-gulf news
Next Story