Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ വെള്ളിയാഴ്ച...

ഖത്തറിൽ വെള്ളിയാഴ്ച മുതൽ ഹോട്ടലുകളിൽ ഡെലിവറി മാത്രം​, ബാർബർ ഷോപ്പുകൾ പൂട്ടും

text_fields
bookmark_border
ഖത്തറിൽ വെള്ളിയാഴ്ച മുതൽ ഹോട്ടലുകളിൽ ഡെലിവറി മാത്രം​, ബാർബർ ഷോപ്പുകൾ പൂട്ടും
cancel

ദോഹ: രാജ്യത്ത്​ കോവിഡ്​ രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്​ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമ​ന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽഅസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ വീഡേിയോകോൺഫറൻസിലൂടെ നടന്ന വാരാന്തയോഗത്തിലാണ്​ പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നത്​.

റെസ്​റ്റോറൻറുകളിൽ ഇരുന്ന്​ ഭക്ഷണം കഴിക്കാൻ പാടില്ല. പകരം പാഴ്​സലും ഡെലിവറിയും മാത്രം.ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്നു ജോലി ചെയ്യണം. പൊതുപാർക്കുകളിലും കോർണിഷുകളിലും ആളുകൾ കൂടിനിൽക്കരുത്​. വാക്​സിനെടുത്തവർ ആണെങ്കിൽ അഞ്ചുപേർക്ക്​ പുറത്തുള്ള സ്​ഥലങ്ങളിൽ ഒരുമിച്ചുനിൽക്കാം. എല്ലാസിനിമ തിയേറ്ററുകളും അടക്കും. ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും അടക്കും. പള്ളികൾ നിലവിലുള്ളതുപോലെ എല്ലാനമസ്​കാരത്തിനും ജുമുഅക്കും തുറക്കും. പള്ളികളിൽ 12വയസിൽ താഴെയുള്ളവർക്ക്​ പ്രവേശനം ഉണ്ടാകില്ല. എന്നാൽ പള്ളികളിൽ

റമദാനിൽ തറാവീഹ്​ നമസ്​കാരം ഉണ്ടാവില്ല. എല്ലാവരും വീടുകളിൽ നിന്ന്​ തറാവീഹ്​ നമസ്​കരിക്കണമെന്നാണ്​ നിർദേശം.മെട്രോയും ​പൊതുബസുകളും വെള്ളിയും ശനിയും ഉണ്ടാവില്ല. ബാക്കിയുള്ള ദിവസങ്ങളിൽ 20 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ചില റൂട്ടുകളിൽ കർവ ബസുകൾ സർവീസ്​ നിർത്തും. മ്യൂസിയങ്ങൾ, ലൈബ്രറികൾ, നഴ്​സറികൾ എന്നിവ അടക്കും.നേരത്തേ നിലവിലുള്ള കോവിഡ്​ നിയന്ത്രണങ്ങൾ അതുപോലെ തുടരുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidqatarmorecontrols
News Summary - covid controls in qatar
Next Story