Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമടങ്ങിയെത്തുന്നവർക്ക്​...

മടങ്ങിയെത്തുന്നവർക്ക്​ ആറാം ദിനം മാത്രം കോവിഡ്​ പരിശോധന

text_fields
bookmark_border
മടങ്ങിയെത്തുന്നവർക്ക്​ ആറാം ദിനം മാത്രം കോവിഡ്​ പരിശോധന
cancel

ദോഹ: കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരുടെ ഇഹ്തിറാസ്​ ആപ്പിലെ സ്​റ്റാറ്റസ്​ മഞ്ഞ നിറമായിരിക്കുമെന്നും ഏഴ് ദിവസത്തെ ക്വാറൻറീൻ കാലയളവ് കഴിഞ്ഞ് കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ അവസ്​ഥ തുടരുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ക്വാറൻറീനി​െൻറ ആറാം ദിവസം നിർബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. ഏഴ് ദിവസം പൂർത്തിയായി പരിശോധനയിൽ നെഗറ്റിവ് ആകുന്നതുവരെ സ്​റ്റാറ്റസ്​ പച്ചയായി മാറുകയില്ല. ക്വാറൻറീനി​െൻറ ആറ് ദിവസങ്ങൾക്കുമുമ്പ് ഒരിക്കലും പരിശോധന നടത്താൻ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരിൽനിന്ന് വൈറസ്​ പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നടപടികളെന്നും മന്ത്രാലയം സൂചിപ്പിച്ചു. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്കുള്ളവർ ഒരാഴ്ച നിർബന്ധമായും ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. എന്നാൽ ചെറിയ കുട്ടികളുള്ള മാതാക്കൾ, പ്രായമായവർ, രോഗികൾ തുടങ്ങിയവർക്ക്​ ഹോം ക്വാറൻറീൻ മതി. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കുന്നുണ്ട്.

എന്നാൽ, ഇന്ത്യ ഇതുവരെ ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഖത്തറും ഇന്ത്യയും തമ്മിൽ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാന സർവിസുകൾ നടത്താനുള്ള എയർബബ്​ൾ കരാറി​െൻറ കാലാവധി ഒക്​ടോബർ 31 വരെ നീട്ടിയിരുന്നു. ഇതിനിടക്ക്​ സാധാരണ വിമാന സർവിസുകൾ ആരംഭിക്കുകയാണെങ്കിൽ അതുവരെയായിരിക്കും കരാർ കാലാവധി. ഇതോടെ നിരവധി ഇന്ത്യക്കാരാണ്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നത്​. കരാർ പ്രകാരം നിലവിൽ ഇന്ത്യൻ വിമാനക്കമ്പനികളും ഖത്തർ എയർവേ​സും ഇരുരാജ്യങ്ങളിലേക്കും​ സർവിസ്​ നടത്തുന്നുണ്ട്​.

ആഗസ്​റ്റ്​ ഒന്നുമുതൽ ഐ.ഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റെടുത്ത്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നുണ്ട്​. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ പെർമിറ്റിന്​ അപേക്ഷ നൽകേണ്ടത്​. വിസ കാലാവധി കഴിഞ്ഞവർക്കുള്ള ഫീസ്​ ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsCovid checkreturnees
Next Story