Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ കേസുകൾ...

കോവിഡ്​ കേസുകൾ ബുധനാഴ്​ച 200 കടന്നു

text_fields
bookmark_border
കോവിഡ്​ കേസുകൾ ബുധനാഴ്​ച 200 കടന്നു
cancel

ദോഹ: ഈദ്​ അവധി കഴിഞ്ഞതിനു പിന്നാലെ ഖത്തറിൽ കോവിഡ്​ കേസുകളിൽ വർധന. ബുധനാഴ്​ച 225 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ജൂൺ ഒന്നിന്​ 230 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തതിനു ശേഷം, രോഗികളുടെ എണ്ണം താഴോട്ടുപോയ ഖത്തറിൽ നീണ്ട ഇടവേളക്കു ശേഷമാണ്​ വീണ്ടും 200നു​ മുകളിൽ വരുന്നത്​. ജൂൺ അവസാനത്തോടെ നൂറിനും താഴെയായിരുന്നു കേസുകൾ.

പെരുന്നാളിന്​ മുമ്പും ശേഷവുമായി ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങുകയും ഷോപ്പിങ്​ മാളുകൾ, പാർക്കുകൾ, ബീച്ചുകൾ എന്നിവടങ്ങളിൽ ആൾക്കൂട്ടം സജീവമാവുകയും ചെയ്​തിരുന്നു. അതിൻെറ കൂടി ഫലമെന്നോണമാണ്​ പെരുന്നാൾ അവധി കഴിഞ്ഞ്​ പുതിയ കേസുകളുടെ എണ്ണം 200 കടന്നത്​.കഴിഞ്ഞ ദിവസങ്ങളിലായി സമ്പർക്കത്തിലൂടെ രോഗ ബാധിതരാവുന്നവരുടെ എണ്ണവും പതുക്കെ ഉയർന്നു.

പുതിയ 225 കേസിൽ 117 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 108 പേർ വിദേശങ്ങളിൽനിന്നെത്തിയതാണ്​. വിദേശത്തുനിന്നുള്ളവരുടെ കേസുകൾ നൂറുകടക്കുന്നതും നീണ്ട ഇടവേളക്കു ശേഷമാണ്​.

ഒരു മരണം കൂടി ബുധനാഴ്​ച റിപ്പോർട്ട്​ ചെയ്​തു. ഇതോടെ, രാജ്യത്തെ കോവിഡ്​ മരണം 601 ആയി. 20 ദിവസത്തിനിടെ രണ്ടു മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​.കോവിഡ്​ വാക്​സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 20 ലക്ഷം കവിഞ്ഞിരുന്നു.

166 പേർ ബുധനാഴ്​ച രോഗമുക്തി നേടി. 1770 പേരാണ്​ നിലവിൽ കോവിഡ്​ ബാധിതരായുള്ളത്​. 24 മണിക്കൂറിനിടെ 20,468 പേർ പരിശോധനക്ക്​ വിധേയരായി. ആശുപത്രികളിൽ 77പേർ ചികിത്സയിലുണ്ട്​. 10 പേരെയാണ്​ ബുധനാഴ്​ച പ്രവേശിപ്പിച്ചത്​. ഐ.സി.യുകളിൽ 27 പേരും ചികിത്സയിലുണ്ട്​. രണ്ടുപേരെ പുതുതായി പ്രവേശിപ്പിച്ചു.

കോവിഡ്​ വാക്​സിനേഷൻ ഡ്രൈവിൻെറ ഭാഗമായി 24 മണിക്കൂറിനിടെ 22,305 പേർ കൂടി വാക്​സിനെടുത്തു. ഇതുവരെ 37.30 ലക്ഷം ഡോസ്​ വാക്​സിനാണ്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid cases
News Summary - Covid cases crossed 200 on Wednesday
Next Story