Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​മുക്​തമാക്കാം,...

കോവിഡ്​മുക്​തമാക്കാം, ബാർബർ ഷോപ്പുകൾ

text_fields
bookmark_border
കോവിഡ്​മുക്​തമാക്കാം, ബാർബർ ഷോപ്പുകൾ
cancel

ദോ​ഹ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും കോ​വി​ഡ്-19 പ​ക​രു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ത​ട​യാ​ൻ രാ​ജ്യ​ത്തെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും സ​ലൂ​ണു​ക​ളും സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും ക​മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ്​ സെൻറ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ന അ​ൽ മ​സ്​​ല​മാ​നി നി​ർ​ദേ​ശി​ച്ചു. സ​ലൂ​ണു​ക​ളി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും, കോ​വി​ഡ്-19 സാ​ഹ​ച​ര്യ​ത്തി​ൽ 41 സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കേ​ണ്ട​തു​ണ്ട്. മാ​സ്​​ക് ധ​രി​ക്കു​ക, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ന​ൽ​കു​ക, ക​ഴി​യു​ന്ന​ത്ര മു​ഖാ​മു​ഖം ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ​വ അ​തി​ലു​ൾ​പ്പെ​ടും. 'അ​ൽ റാ​യ' ദി​ന​പ​ത്ര​ത്തോ​ട് സം​സാ​രി​ക്ക​വേ​യാ​ണ്​ ഡോ. ​മു​ന അ​ൽ മ​സ്​​ല​മാ​നി ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്. ഹെ​യ​ർ വാ​ഷി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും ഫേ​സ്​ ഷീ​ൽ​ഡ് ധ​രി​ച്ചി​രി​ക്ക​ണം.

ഉ​പ​ഭോ​ക്താ​വിെൻറ വാ​യും മു​ഖ​വും വൃ​ത്തി​യു​ള്ള ട​വ​ൽ കൊ​ണ്ട് മ​റ​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്. സ​ലൂ​ണു​ക​ളി​ലും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ഒാ​ൺ​ലൈ​ൻ, ഡെ​ബി​റ്റ്/െ​ക്ര​ഡി​റ്റ് ഇ​ട​പാ​ടു​ക​ൾ േപ്രാ​ത്സാ​ഹി​പ്പി​ക്ക​ണം. ക​സേ​ര​ക​ൾ​ക്കി​ട​യി​ൽ ക​ഴി​യു​മെ​ങ്കി​ൽ താ​ൽ​ക്കാ​ലി​ക ബാ​രി​യ​റു​ക​ൾ സ്​​ഥാ​പി​ക്ക​ണം. എ​ല്ലാ​യി​ട​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്കാ​ൻ മാ​നേ​ജ്മെൻറ് ശ്ര​ദ്ധി​ക്ക​ണം. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ഷോ​പ്പി​ലും പ്ര​ത്യേ​ക ബോ​ധ​വ​ത്​​ക​ര​ണ പോ​സ്​​റ്റ​റു​ക​ൾ പ​തി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് സാ​ധ്യ​മാ​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മ​ത്തി​ൽ ഉ​ദാ​ര സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ വ്യ​ക്തി ശു​ചി​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. നാ​ല് മ​ണി​ക്കൂ​റി​ൽ ഒ​രു ത​വ​ണ മാ​സ്​​ക് മാ​റ്റു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഡോ. ​മു​ന അ​ൽ മ​സ്​​ല​മാ​നി വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​റി​ൽ എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. സ്​​കൂ​ളു​ക​ളും ​തു​റ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ചി​ല സ്​​കൂ​ളു​ക​ളി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ചി​ല ക്ലാ​സ്​ റൂ​മു​ക​ൾ അ​ട​ച്ചി​രു​ന്നു. കോ​വി​ഡ്​ ഭീ​ഷ​ണി രാ​ജ്യ​ത്ത്​ കു​റ​ഞ്ഞു​വ​രു​ന്ന​തി​നാ​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ൽ പ​ല​രും വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്. ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ര​ട​ക്കം പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നി​ല്ല. ഇ​തി​നാ​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ വീ​ണ്ടും ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ ഒ​രു സ്​​പോ​ർ​ട്സ്​ ക്ല​ബി​നു​ള്ളി​ലെ ജിം​നേ​ഷ്യ​ത്തി​ലെ​ത്തി​യ പ​ല​ർ​ക്കും കോ​വി​ഡ് സ്​​ഥി​രീ​ക​രിച്ചി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യവരെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.ക്ല​ബി​നു​ള്ളി​ലെ ജിം​നേ​ഷ്യ​ത്തി​ലെ ര​ജി​സ്​​റ്റ​ർ പ​രി​ശോ​ധി​ക്കു​ക​യും ഈ ​സ​മ​യ​ങ്ങ​ളി​ൽ ക്ല​ബി​ലെ​ത്തി​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barber shopsCovidgulf newsqatar news
Next Story