Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right101 ക്ലിനികുകൾ...

101 ക്ലിനികുകൾ ആന്‍റിജൻ പരിശോധന സജ്ജം

text_fields
bookmark_border
101 ക്ലിനികുകൾ ആന്‍റിജൻ പരിശോധന സജ്ജം
cancel

ദോഹ: രാജ്യത്തെ 101 സ്വകാര്യ ക്ലിനിക്കുകളിലെ റാപിഡ്​ ആന്‍റിജൻ പരിശോധനയും ഇഹ്​തിറാസ്​ ആപ്ലിക്കേഷനും തമ്മിൽ ബന്ധിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. ഇവയുടെ പേര്​ വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടികയും അധികൃതർ പ്രസിദ്ധീകരിച്ചു. കോവിഡ്​ പരിശോധനക്ക്​ റാപിഡ്​ ആന്‍റിജൻ ടെസ്റ്റ്​ മതിയാവും എന്ന മന്ത്രാലയത്തിന്‍റെ തീരുമാനത്തിനു പിന്നാലെയാണ്​ സ്വകാര്യ ക്ലിനിക്കുകളിലെ പരിശോധനാ ഫലവും കോവിഡ്​ സ്റ്റാറ്റസ്​ ആപ്ലിക്കേഷനായ ഇഹ്​തിറാസും തമ്മിൽ ബന്ധിപ്പിച്ചത്​. ഇതോടെ, പട്ടികയിലുള്ള ക്ലിനിക്കുകളിൽ നിന്നും ആന്‍റിജൻ പരിശോധന നടത്തുന്നതോടെ നിശ്​ചിത സമയത്തിനകം ആപ്ലിക്കേഷനിൽ ഫലം അപ്​ഡേറ്റ്​ ചെയ്യപ്പെടും. അതേസമയം, പട്ടികയിൽ ഉൾപ്പെടാത്ത സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും പരിശോധന നടത്തിയാൽ ഇഹ്​തിറാസിൽ അപ്​ഡേറ്റ്​ ആവില്ലെന്നും മന്ത്രാലയം വ്യക്​തമാക്കി.


കോവിഡ്​ പരിശോധനക്ക്​ സാമ്പ്​ൾ നൽകി മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം എസ്​.എം.എസ്​ വഴി ലഭ്യമാവും. രോഗാവധിക്കുള്ള സർട്ടിഫിക്കറ്റും ലഭ്യമാവുമെന്ന്​ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ എസ്​.എം.എസിലെ ലിങ്ക്​ വഴി ഇ-ജാസ പോർട്ടലിൽ പ്രവേശിച്ച്​ അവധി സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാവുന്നതാണ്​.

രോഗലക്ഷണമുള്ളവരും, രോഗികളുമായി സമ്പർക്കമുള്ളവരുമായ ​50ന്​ താഴെ പ്രായമുള്ളവർക്ക്​ ആന്‍റിജൻ പരിശോധന മതിയെന്നാണ്​ നിർദേശം. വിദേശങ്ങളിൽ നിന്ന്​ മടങ്ങിയെത്തിയവർക്കും ആന്‍റിജൻ മതിയാവും. 50ന്​ മുകളിൽ പ്രായമുള്ളവർക്കാണ്​ നിലവിൽ ആർ.ടി.പി.സി.ആർ പരിശോധന ലഭ്യമാക്കുന്നത്​. സ്വകാര്യ ക്ലിനിക്കുകൾക്ക്​ പുറമെ, പി.എച്ച്​.സി.സികളിലും ആന്‍റിജൻ പരിശോധനാ സൗകര്യമുണ്ട്​. 50 റിയാലാണ്​ ആന്‍റിജൻ ടെസ്റ്റ്​ നിരക്ക്​. രണ്ട്​ മണിക്കൂറിനകം പരിശോധന ഫലം ലഭിക്കുമെന്നും, നാല്​ മണിക്കൂറിനുള്ളിൽ ഇഹ്​തിറാസ്​ അപ്​ഡേറ്റ്​ ആകുമെന്നുമാണ്​ മന്ത്രാലയം നേരത്തെ അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Covid antigen test in Qatar
Next Story