ടീം അംഗങ്ങൾക്ക് കോവിഡ്; ഖത്തർ സ്റ്റാർസ് ലീഗ് മത്സരം റദ്ദാക്കി
text_fieldsദോഹ: ടീം അംഗങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വ്യാഴാഴ്ചത്തെ ഖത്തർ സ്റ്റാർസ് ലീഗിലെ അൽ വക്റ-അൽസദ്ദ് മത്സരം റദ്ദാക്കി. അൽ വക്റ ടീമിലെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കളി റദ്ദാക്കിയത്. മാച്ച് കമ്മിറ്റിയുമായി ചർച്ച നടത്തി പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. മത്സരത്തിനായി ടിക്കറ്റ് സ്വന്തമാക്കിയവർക്ക് റീഫണ്ട് ചെയ്യാനും, മാറ്റിവെക്കുന്ന മത്സരത്തിനായി ഉപയോഗിക്കാനും അവസരമുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ചത്തെ അൽഖോർ -ഖത്തർ എസ്.സി മത്സരത്തിൽ മാറ്റമില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

