ഖത്തറിൽ പുതിയ രോഗികൾ 833
text_fieldsദോഹ: ഖത്തറിൽ ശനിയാഴ്ചയിലെ കോവിഡ് രോഗികളുടെ എണ്ണം 833ലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായാണ് രോഗികളുടെ എണ്ണത്തിലെ വർധന. 168 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 563 പേർക്ക് സമൂഹ വ്യാപനത്തിലൂടെയാണ്. 270 പേർ വിദേശങ്ങളിൽനിന്നെത്തിയവരുമാണ്. 5045 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 618 പേരാണ് ഇതുവരെ മരണപ്പെട്ടത്. കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണവും വർധിച്ചു. ശനിയാഴ്ച 30,389 പേരാണ് പരിശോധനക്ക് വിധേയരായത്. നിലവിൽ 296 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 52 പേർ ശനിയാഴ്ച പ്രവേശിക്കപ്പെട്ടതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 26 പേരുമുണ്ട്. ശനിയാഴ്ച 3973 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 52.09 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.

