Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: 416 പു​തി​യ...

കോ​വി​ഡ്​: 416 പു​തി​യ രോ​ഗി​ക​ൾ

text_fields
bookmark_border
കോ​വി​ഡ്​: 416 പു​തി​യ രോ​ഗി​ക​ൾ
cancel

ദോ​ഹ: ഖ​ത്ത​റി​ൽ തി​ങ്ക​ളാ​ഴ്ച 416 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 359 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്.

57 പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ​വ​രാ​ണ്. പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടി​ല്ല. 662 പേ​രാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്.

623 പേ​ർ തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ലെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 5532 ആ​യി കു​റ​ഞ്ഞു. 21,707 പേ​ർ​ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി.

39 പേ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ നാ​ലു പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്​ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഐ.​സി.​യു​ക​ളി​ൽ 31 പേ​രും ഉ​ണ്ട്. ഒ​രാ​ളെ​യാ​ണ്​ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്.

Show Full Article
TAGS:Covid
News Summary - Covid: 416 new patients
Next Story