കോവിഡ്: ഖത്തറിൽ 365 രോഗികൾ; രണ്ടു മരണം
text_fieldsദോഹ: ഖത്തറിൽ ബുധനാഴ്ച കോവിഡ് ബാധിതരുടെ എണ്ണം 365 ആയി. രണ്ട് മരണവും സ്ഥിരീകരിച്ചു. 61ഉം 70ഉം വയസ്സുകാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 664 ആയി.
ബുധനാഴ്ച കോവിഡ് ബാധിച്ചവരിൽ 304 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 61 പേർ വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവരാണ്. 573 പേർ ബുധനാഴ്ച രോഗമുക്തി നേടി. 5117 പേരാണ് നിലവിൽ കോവിഡ് ബാധിതരായുള്ളത്. 24 മണിക്കൂറിനിടെ 20,944 പേർ പരിശോധനക്ക് വിധേയരായി.
ആശുപത്രികളിൽ 36 പേർ ചികിത്സയിലുണ്ട്. രണ്ടു പേരെയാണ് ബുധനാഴ്ച പ്രവേശിപ്പിച്ചത്. ഐ.സി.യുകളിൽ 27 പേരും ചികിത്സയിലുണ്ട്. കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി 24 മണിക്കൂറിനിടെ 20,965 പേർ കൂടി വാക്സിനെടുത്തു. 11.79 ലക്ഷം ഡോസ് ബൂസ്റ്റർ വാക്സിനും ഇതുവരെയായി നൽകി. ഇതുവരെ 62.62 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ നൽകിയത്.