കോവിഡ്: പുതിയരോഗികൾ 203, രോഗമുക്തർ 132
text_fields-ദോഹ: ഖത്തറിൽ 203 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 38 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 132 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 2995 ആണ്. ഇന്നലെ 12434 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1291334 പേരെ പരിശോധിച്ചപ്പോൾ 146068 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. തിങ്കളാഴ്ച മരണമില്ല. ആകെ മരണം 246 ആണ്. ആകെ 142827 പേർക്കാണ് രോഗമുക്തിയുണ്ടായത്. 304 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 46 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 26 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

