ഖത്തർ: ഇൻഡസ്ട്രിയൽ ഏരിയ ഘട്ടം ഘട്ടമായി തുറക്കും; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ഇൻഡസ്ട്രിയൽ ഏരിയയിലെ 1 മുതൽ 32 വരെ സ്ട്രീറ്റുക ൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ദുരന്തനിവാരണ ഉന്നതാധികാര സമിതി വക് താവ് ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു.
ഇൻഡസ്ട്രിയൽ ഏരിയയിലെ താമസക്കാരുടെയും സമൂഹത്തിെൻറയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഘട്ടം ഘട്ടമായേ തുറക്കുകയുള്ളൂ. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അൽ ഖാതിർ വിശദീകരിച്ചു.
ഇൻഡസ്ട്രിയൽ ഏരിയ അടച്ചിട്ടത് ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു. ഇത്തരത്തിൽ ലോകത്തിലെ ഏക സംഭവമല്ല ഇത്. അനിവാര്യമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും അവർ കൂട്ടിച്ചേർത്തു. പ്രദേശത്തെ താമസക്കാരിലും തൊഴിലാളികളിലും അടച്ചുപൂട്ടൽ മൂലമുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കുന്നത് തുടരുകയാണ്. ഇൻഡസ്ട്രിയൽ ഏരിയ അടച്ചുപൂട്ടിയതിെൻറ പ്രയാസങ്ങൾ കുറച്ചുകൊണ്ടുവരാൻ വിവിധ അതോറിറ്റികൾ കർമ്മവീഥിയിലുണ്ട്.അവർക്ക് എല്ലാ വിധ സൗകര്യങ്ങളും അധികൃതർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
