Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ:...

ഖത്തർ: പ്രവർത്തിക്കാത്ത സ്​ഥാപനങ്ങളിൽ തൊഴിലാളിയും തൊഴിലുടമയും വ്യവസ്​ഥകൾ പാലിച്ച്​ ധാരണയിലെത്തണം

text_fields
bookmark_border
qutar-23
cancel

ദോഹ: കോവിഡ്​ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്​ തൊഴിലാളികളുടെ വേതനം, ആനുകൂല്യങ്ങൾ, അവധി എന്നിവ സംബന്ധിച്ച ് തൊഴിൽദാതാക്കൾക്ക് തൊഴിൽ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങള ുടെ ഭാഗമായുള്ള കാലയളവിൽ രാജ്യത്തെ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ തൊഴിൽദാതാക്കൾക്കും തൊഴിലാള ികൾക്കും ഇടയിൽ സഹകരണം അനിവാര്യമാണെന്ന് ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് തൊഴിലാളി കൾക്കും തൊഴിൽദാതാക്കൾക്കും വ്യാപാര, വ്യാപാര ബന്ധങ്ങളുടെ ദീർഘകാല സുസ്​ഥിരതക്കും പ്രയോജനപ്പെടും. ഇക്കാര്യത ്തിൽ തൊഴിലാളികളും തൊഴിൽദാതാക്കളുമായി ബന്ധപ്പെടുന്ന എല്ലാ നിർദേശങ്ങളും മാനദണ്ഡങ്ങളും ഇരുവിഭാഗവും പാലിക് കണം.
മന്ത്രാലയത്തി​​െൻറ നിർദേശങ്ങൾ:

– കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വീകരിച്ച മുൻകരുതലുകളുടെ ഭാഗമായി സേവനങ്ങൾ ഇനിയും നിർത്തിയിട്ടില്ലാത്ത മേഖലകളിൽ തൊഴിൽ കരാർ പ്രകാരം തൊഴിലാളികൾക്ക് നിർബന്ധമായും അവരുടെ അടിസ്​ഥാന വേതനവും മറ്റു ആനുകൂല്യങ്ങളും നൽകിയിരിക്കണം.
– മുൻകരുതലുകളുടെ ഭാഗമായി വ്യാപാര, സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കിയ സ്​ഥാപനങ്ങളിൽ തൊഴിലാളികൾക്ക്​ വേതനരഹിത അവധി, വാർഷിക അവധിക്കുള്ള അപേക്ഷ, തൊഴിൽ സമയം കുറക്കുക എന്നിവ ആകാം. എന്നാൽ ഇത്​ സംബന്ധിച്ച് തൊഴിൽദാതാക്കളും തൊഴിലാളികളും തമ്മിൽ താഴെ പറയുന്ന കാര്യങ്ങളിൽ ധാരണയിലെത്തിയിരിക്കണം.

1. തൊഴിലാളികൾക്കുള്ള ഭക്ഷണവും താമസവും തൊഴിൽദാതാക്കൾ നേരിട്ട് നൽകുന്നുണ്ടെങ്കിൽ ഇത് നിർബന്ധമായും തുടരണം. ഇത്​ തീർത്തും സൗജന്യവുമാകണം. ഈ ആനുകൂല്യങ്ങൾ നിർത്തലാക്കിയുള്ള യോജിപ്പിൽ ഇരു വിഭാഗവും എത്തരുത്.
2. തൊഴിലാളികൾക്കുള്ള ഭക്ഷണ, താമസ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിൽ തൊഴിൽദാതാക്കൾ ഇതിൽ മുടക്കം വരുത്തരുത്. കൂടാതെ ആനുകൂല്യങ്ങളിൽ ഒരിക്കലും കുറവ് വരുത്താനും പാടില്ല.
3. സമ്പർക്ക വിലക്കിലാകുകയും സമ്പർക്ക വിലക്കിൽ ചികിത്സ ലഭിക്കുകയും ചെയ്യുന്ന തൊഴിലാളികൾക്ക് അവർക്ക്​ മെഡിക്കൽ അവധി ഉണ്ടെങ്കിലും അത്​ കണക്കാക്കാതെ നിർബന്ധമായും അടിസ്​ഥാന വേതനം നൽകിയിരിക്കണം.
4. തൊഴിൽദാതാക്കൾക്ക് തൊഴിലാളികളുടെ കരാർ തൊഴിൽനിയമ വ്യവസ്​ഥകൾ പ്രകാരം റദ്ദാക്കാം. ഇപ്രകാരം പിരിച്ചുവിടപ്പെടുന്ന തൊഴിലാളികൾക്ക് നോട്ടീസ്​ പിരീഡ്, വേതനമടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും മടക്ക ടിക്കറ്റും നൽകിയിരിക്കണം.
5. ഇപ്രകാരം തൊഴിൽകരാർ റദ്ദാക്കുകയാണെങ്കിൽ തൊഴിലാളി തിരിച്ച് സുരക്ഷിതമായി നാട്ടിലെത്തുന്നത് വരെ അവർക്കുള്ള ഭക്ഷണം, താമസ സൗകര്യമോ അതിനുള്ള പണമോ തൊഴിൽദാതാക്കൾ നിർബന്ധമായും നൽകിയിരിക്കണം.

കോവിഡ്–19 കാലയളവിൽ നിലവിലെ പ്രതിസന്ധി അവസാനിക്കുന്നത് വരെ ഇരു വിഭാഗത്തി​​െൻറ താൽപര്യങ്ങൾ പരിഗണിച്ച് തൊഴിലാളികളും തൊഴിൽ ഉടമകളും പരസ്​പരം സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
തൊഴിലിടങ്ങളിലോ പാർപ്പിട കേന്ദ്രങ്ങളിലോ ഉണ്ടാകുന്ന നിയമലംഘനങ്ങൾക്കെതിരെ മന്ത്രാലയത്തിൽ പരാതിപ്പെടുന്നതിന് 40280660 എന്ന ഹോട്ട്ലൈൻ നമ്പറും ഉണ്ട്. കൂടാതെ തൊഴിൽ സംബന്ധമായ ഏത് പരാതികളും ബോധിപ്പിക്കുന്നതിന് ലേബർ കംപ്ലയിൻറ്സ്​ സർവീസ്​ സൗകര്യം ഉപയോഗിച്ച് തൊഴിലാളികൾക്ക് 24 മണിക്കൂറും മന്ത്രാലയത്തെ ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscovid 19
News Summary - Covid 19 qutar employment-Gulf news
Next Story