ദോഹ: സൂപ്പർ മാർക്കറ്റിൽ ഉപഭോക്താവ് ബോധരഹിതനായി വീണത് കോവിഡ്–19 മൂലമല്ലെന്നും ക്ഷീണം കാരണത്താൽ കുഴഞ്ഞു വ ീഴുകയായിരുന്നുവെന്നും പൊതുജനാരോഗ്യ മന്ത്രാലയം.ഷോപ്പിംഗിനെ കോവിഡ്–19 ബാധിച്ച് ഉപഭോക്താവ് കുഴഞ്ഞുവീണു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് സത്യാവസ്ഥ പുറത്തുവിട്ടത്.
ക്ഷീണവും തളർച്ചയുമാണ് ബോധരഹിതനായി വീഴാൻ കാരണം. ഇതിന് കോവിഡുമായി ബന്ധമില്ല.സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണ്. ഇദ്ദേഹത്തിെൻറ ആരോഗ്യനില ഇപ്പോൾ നല്ല നിലയിലാണ്.
ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്നുമാത്രം വാർത്തകളും വിവരങ്ങളും അറിയണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.