ദോഹ: കോവിഡ്–19 പ്രതിസന്ധി അവസാനിക്കുകയും വാഹന സാങ്കേതിക പരിശോധനക്കുള്ള ഫാഹിസ് സ് റ്റേഷനുകൾ പ്രവർത്തനം പ ുനരാരംഭിക്കുകയും ചെയ്യുന്നതോടെ ഒാൺലൈനിൽ ഫീസ് അടച്ചവർക്ക് ഡിസംബർ 31 വരെ വുഖൂദിെൻറ ഏതെങ്കിലും ഫാഹിസ് സ്റ് റേഷനുകളിൽ പരിശോധന നടത്താമെന്ന് വുഖൂദ് വെഹിക്കിൾ ഇൻസ്പെക്ഷൻ (ഫാഹിസ്) അറിയിച്ചു.
കോവിഡ്–19 പ്രതിസന്ധി ആരംഭിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കുന്നതിനും വ്യാപനം തടയുന്നതി െൻറയും ഭാഗമായി വുഖൂദിെൻറ ഫാഹിസ് കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഫീസ് അടച്ച് വാഹന രജിസ് േട്രഷൻ പുതുക്കാമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇത് സാധ്യമാക്കുന്നതിന് വുഖൂദ് പ്രത്യേക സ് മാർട്ട് ഫോൺ ആപ്ലിക്കേഷനും ആരംഭിച്ചിരുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സാങ്കേതിക പരിശോധനകൾക്കായി ഫാഹിസ് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. ആപ്പ് വഴി ഫീസ് അടച്ച് രജിസ്േട്രഷൻ പുതുക്കുന്നതോടെ പുതുക്കിയ രജിസ്േട്രഷൻ (ഇസ്തിമാറ) കാർഡ് ലഭിക്കാൻ നടപടികൾ പിന്നീട് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കുകയും ചെയ്യും.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വാഹന രജിസ്േട്രഷനായി ഒാൺലൈൻ വഴി ഫീസ് അടച്ചവർക്ക് പ്രതിസന്ധി നീങ്ങുന്നതോടെ ഡിസംബർ 31 വരെ സാങ്കേതിക പരിശോധന പൂർത്തിയാക്കാം. ഇതിനായി ഫാഹിസിെൻറ ഏത് കേന്ദ്രവും സന്ദർശിക്കാമെന്നും വുഖൂദ് വെഹിക്കിൾ ഇൻസ്പെക്ഷൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.