Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്: ഖത്തറിൽ മരണം...

കോവിഡ്: ഖത്തറിൽ മരണം ഏഴായി; 28 പേർക്ക്​ കൂടി രോഗശമനം

text_fields
bookmark_border
കോവിഡ്: ഖത്തറിൽ മരണം ഏഴായി; 28 പേർക്ക്​ കൂടി രോഗശമനം
cancel

ദോഹ: കോവിഡ്​ 19 ബാധിച്ച്​ ഖത്തറിൽ ഒരാൾ കൂടി മരിച്ചു. 42കാരനായ പ്രവാസിയാണ്​ മരിച്ചതെന്ന്​ ഞായറാഴ്​ച പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തിന്​ മറ്റ്​ അസുഖങ്ങളും ഉണ്ടായിരുന്നു.

ഇതോടെ ഖത്തറിലെ ആകെ മരണം ഏഴായി. ഞായറാഴ്​ച 251 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. 28 പേർ കൂടി രോഗമുക്​തരായി. ആകെ രോഗം ഭേദമായവർ 275 ആയി.

സ്വദേശി പൗരൻമാരും പ്രവാസികളും പുതുതായി രോഗം സ്​ഥിരീകരിക്ക​െപ്പട്ടവരിലുണ്ട്​. നിലവിലുള്ള ആകെ രോഗികൾ 2697 ആണ്​.

Show Full Article
TAGS:covid 19 qatar gulf news 
Web Title - covid 19 qatar updates
Next Story