ഖത്തർ: ഹോട്ടൽ സമ്പർക്കവിലക്ക് കഴിഞ്ഞ് 3488 പേർ മടങ്ങി
text_fieldsദോഹ: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ഖത്തറിലെ ഹോട്ടലുകളിൽ സമ്പർക്കവിലക്കിലായിരുന്ന 3488 പേർ കാലാവധി പൂർത ്തിയാക്കി ഇതിനകം മടങ്ങി. രാജ്യത്തെ 28 ഹോട്ടലുകൾ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇതുവര െ 6694 പേരായിരുന്നു ഹോട്ടലുകളിൽ സമ്പർക്ക വിലക്കിലുണ്ടായിരുന്നത്. ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവും വി ദേശകാര്യ സഹമന്ത്രിയുമായ ലുൽവ അൽ ഖാതിർ പറഞ്ഞു. ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ അറിയിച്ചതാണ് ഇക്കാര്യം.
സമ്പർക് ക വിലക്കുമായി ബന്ധപ്പെട്ട് ഇതുവരെ 3775 നിയമലംഘനങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആളു കൾ കൂട്ടം കൂടിനിൽക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതി ഫോൺകോളുകളാണ് 999 നമ്പറിലേക്ക് വന്നുകൊണ്ടിരിക്കു ന്നത്.
കോവിഡ്–19 കാലയളവിൽ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഇ–കണക്ടിവിറ്റി 83 ശതമാനം വർധിച്ചു.
ഇക്കാലയളവിൽ സൈബർ സുരക്ഷാ മേഖലയിൽ 1600 സൈബർ ആക്രമണങ്ങളെ നേരിടേണ്ടി വന്നു. സർക്കാർ വെബ് പോർട്ടലുകളിലും മറ്റു ഇ–കേന്ദ്രങ്ങളിലുമായി 34 ടെറാബൈറ്റ് ഡാറ്റകൾ സ്വീകരിച്ചു. വിവിധ ഏജൻസികളും സ്ഥാപനങ്ങളും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ തോത് 20 ശതമാനമായി വർധിച്ചു.
മൂന്ന് ഗവൺമെൻറ് വെബ്സൈറ്റുകളിലുമായി മൂന്ന് കോൾസെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും ഒമ്പത് ഭാഷകളിലായി 34 സർക്കാർ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് 70ഓളം ഇലക്േട്രാണിക് സേവനങ്ങൾ ഇതുവഴി നൽകുന്നു. ഇതുവരെയായി 3,40,000 ഫോൺകോളുകളാണ് കോൾസെൻററുകളിലേക്ക് എത്തിയത്. ശരാശരി 11 സെകൻഡ് റെസ്പോൺസ് സ്പീഡ് രേഖപ്പെടുത്തിയതായും പ്രവർത്തനങ്ങളിൽ 90 ശതമാനം സംതൃപ്തി കണക്കാക്കുന്നുവെന്നും അവർ വ്യക്തമാക്കി.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വ്യാപനം തടയുന്നതിലും മന്ത്രാലയങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും പ്രവർത്തനം പൂർണമാണെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി – വാണിജ്യ വ്യവസായ മന്ത്രാലയങ്ങൾ മാർച്ച് 1 മുതൽ ഇതുവരെ നടത്തിയ പരിശോധനയിൽ 378 നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഖത്തർ മീഡിയ അടക്കമുള്ള രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. ഖത്തർ മീഡിയ കോർപറേഷൻ ഇതുവരെ 645 ബോധവൽകരണ വീഡിയോകളാണ് വവിധ ഭാഷകളിലായി പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ദിവസേന കോവിഡ്–19 ബോധവൽകരണ പരിപാടിയുടെ ടെലികാസ്റ്റിംഗും നടക്കുന്നു.
വിദേശത്തുള്ള ഖത്തരി പൗരന്മാർ അതത് രാജ്യത്തെ ഖത്തർ എംബസികളുമായി ബന്ധപ്പെടണം. ഖത്തറിലേക്ക് മടങ്ങിയെത്തണമെങ്കിൽ നിർബന്ധമായും ഖത്തർ എംബസിയുമായി ബന്ധപ്പെടുകയും പൂർണ വിവരങ്ങൾ നൽകുകയും വേണം.
രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്കയില്ല. 2017 അനുഭവം നമുക്ക് മുന്നിലുണ്ട്. അറബ് ലോകത്ത് ഭക്ഷ്യസുരക്ഷയിൽ ഖത്തറാണ് മുൻപന്തിയിൽ. ലോകത്ത് ഖത്തറിന് 13ാം സ്ഥാനമാണെന്നും ഭക്ഷ്യേൽപന്നങ്ങളുടെ കരുതൽ ശേഖരം ആശങ്കക്കിടയില്ലാത്ത വിധം ഖത്തറിെൻറ പക്കലുണ്ടെന്നും ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവ് പറഞ്ഞു.
രാജ്യത്തെ തൊഴിലാളികൾക്കും പ്രവാസികൾക്കുമിടയിൽ കോവിഡ്–19 വ്യാപനം തടയുന്നതിന് തൊഴിൽദാതാക്കളെയും തൊഴിലാളികളെയും ബോധവൽകരിക്കുന്നതിനും ആവശ്യമായ അറിവ് നൽകുന്നതിനുമായി ഭരണവികസന, തൊഴിൽ സാമൂഹിക മന്ത്രാലയം ഏപ്രിൽ അഞ്ചിന് പ്രത്യേക കാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. അതോടൊപ്പം വിവിധ കമ്മ്യൂണിറ്റികളിലെ തൊഴിൽ പ്രതിനിധികളുമായും എംബസികളുമായും നിരന്തരം സർക്കാർ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലുൽവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
