കോവിഡ്: ഖത്തറിൽ മൂന്നാംദിവസവും പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ
text_fieldsദോഹ: ഖത്തറിൽ കോവിഡിൽനിന്ന് മോചനം നേടുന്നവരുടെ എണ്ണം വർധിക്കുന്നു. നേരത്തേ ഓരോദിവസവും പുതിയ രോഗികളുടെ എണ്ണം കൂടുതലും രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ, തുടർച്ചയായ മൂന്നാംദിവസവും പുതിയ രോഗികളുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്.
ശനിയാഴ്ച 2355 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 5235 പേരാണ് രോഗമുക്തി നേടിയത്. ആകെ രോഗം ഭേദമായവർ ഇതോടെ 25839 ആയി. നിലവിൽ ആകെ രോഗികൾ 29,387 ആണ്. 1575 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. ഇതിൽ 217 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണുള്ളത്.
കോവിഡ് ബാധിച്ച് മരിച്ചത് 36 പേരാണ്. ആകെ 2,17,988 സാംപിളുകൾ പരിശോധിച്ചപ്പോൾ 55,262 പേരിലാണ് വൈറസ്ബാധ കണ്ടെത്തിയത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെെടയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
