ദോഹ: ഖത്തറിൽ പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ച പശചാത്തലത്തിൽ ഇതുലംഘിക്കുന്നവർക്ക് തടവും പിഴയും. ഇത്തരക്കാർക്ക് മൂന്നുവർഷത്തിൽ കൂടാത്ത തടവോ, രണ്ട് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഒരുമിച്ച് ലഭിക്കും. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷ ലഭിക്കും.
കോർണിഷ്, ബീച്ചുകൾ, പൊതുസ്ഥലങ്ങൾ, റെസ്റ്റോറൻറുകൾ, കഫ്റ്റീരിയകൾ,കടകൾ എന്നിവക്ക് മുന്നിൽ കൂടി നിൽക്കൽ നിരോധത്തിൻെറ പരിധിയിൽപെടും. നമസ്കാരങ്ങൾക്ക് വേണ്ടി മസ്ജിദുകളുടെ പരിസരത്തോ കെട്ടിടങ്ങളുടെ മേൽക്കൂരകളിലോ മറ്റ് സ്ഥലങ്ങളിലോ ഒത്തുകൂടുനന്നതും നിരോധിച്ചിട്ടുണ്ട്.