കോവിഡ്: ഖത്തറിൽ ബാങ്കുകൾ നൽകുന്ന ഇളവിൽ വ്യക്തിഗത വായ്പകൾ ഉൾപ്പെടില്ല
text_fieldsദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ നിർദേശങ്ങള്‍ പാലിച്ച് ബാങ്കുകൾ അനുവദിച്ചിരിക്കുന്ന വായ്പാഇളവു കളിൽ വ്യക്തിഗത വായ്പകൾ ഉൾപ്പെടില്ല. നിലവിലുള്ള വായ്പകളും വായ്പാഘഡുവും പലിശയും അടക്കാന്‍ മാര്‍ച്ച് 16 മുതല്‍ ആ റു മാസത്തെ സമയം അനുവദിക്കുന്നുണ്ട്. ഇതിൽ വ്യക്തിഗത വായ്പകൾ ഉൾപ്പെടില്ല. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അമീറിൻെറ അധ്യക്ഷതയിൽ ദുരന്തനിവാര സുപ്രീം കമ്മിറ്റിയുടെ യോഗം ചേർന്നിരുന്നു.
ഇതിലാണ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾക്ക് ആറുമാസത്തെ തിരിച്ചടവ് ഇളവ് നൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) വിവിധ ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകള്‍ക്കും സർക്കുലർ അയച്ചിരുന്നു. മാർച്ച് 16 മുതൽ ആറുമാസത്തേക്ക് ബാങ്കുകളിൽ നിന്ന് എടുത്ത വായ്പക്ക് തിരിച്ചടവ് ഇളവ് നൽകണമെന്നായിരുന്നു സർക്കുലറിൽ ഉണ്ടായിരുന്നത്.
എന്നാൽ വ്യക്തിഗത വായ്പകൾക്ക് ഇളവുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനാലാണ് സുപ്രീം കമ്മിറ്റി വക്താവ് ലുൽവ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ഖാതിർ ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
