കോവിഡ്: പുതിയരോഗികൾ 170; രോഗമുക്തി 134
text_fieldsദോഹ: ഖത്തറിൽ ചൊവ്വാഴ്ച രോഗമുക്തരേക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 170 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.
ഇവരിൽ108 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 62 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. 134 പേരാണ് ചൊവ്വാഴ്ച രോഗമുക്തരായത്. രോഗികളും രോഗമുക്തരും തമ്മിലെ അനുപാതം കൂടുന്നത് കാര്യങ്ങൾ കൂടുതൽ ഗൗരവതരമാക്കും.
ഇന്നലെ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 601 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 226710 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിലുള്ള ആകെ രോഗികൾ 1980 ആണ്. ഇന്നലെ 19619പേർ പരിശോധനക്ക് വിധേയരായി. രാജ്യത്ത് ആകെ 2348938 പേർക്ക് പരിശോധന നടത്തിയപ്പോൾ 226710 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. നിലവിൽ 72 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 22 പേരുമുണ്ട്.
ചൊവ്വാഴ്ച 27,473 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 38.59 ലക്ഷം ഡോസ് വാക്സിൻ നൽകി.

