കോവിഡ്: പുതിയ രോഗികൾ 151, രോഗമുക്തർ 117
text_fieldsദോഹ: ഖത്തറിൽ ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 151 പേർക്ക്. 117 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 95 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്. 56 പേർ വിദേശത്തു നിന്നും എത്തിയവരാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിലുള്ള ആകെ രോഗികൾ 1940. ഇന്നലെ 17992 പേരെയാണ് പരിശോധിച്ചത്. ആകെ 2337356 പേർക്ക് പരിശോധന നടത്തിയപ്പോൾ 226390പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 223849പേരാണ് രോഗമുക്തി നേടിയത്.
നിലവിൽ 77 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. ഇതിൽ എട്ടു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 23 പേർ ചികിത്സയിലുണ്ട്.കോവിഡ്: പുതിയ രോഗികൾ 151, രോഗമുക്തർ 117ഞായറാഴ്ച 23,830 പേർക്ക് കൂടി വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻെറ എണ്ണം 38.04 ലക്ഷം ആയി.

