കോവിഡ് പുതിയ രോഗികൾ 124
text_fieldsദോഹ: ഖത്തറിൽ ശനിയാഴ്ച 124 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 87 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 99 പേർക്ക് സമൂഹ വ്യാപനത്തിലൂടെയാണ്. 25 പേർ വിദേശങ്ങളിൽ നിന്നെത്തിയവരുമാണ്. 1397 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഇതുവരെ മരിച്ചത്. ശനിയാഴ്ച 17,767 പേർ കോവിഡ് പരിശോധനക്ക് വിധേയരായി. ആകെ 28,65,143 പേർക്ക് പരിശോധന നടത്തി. നിലവിൽ 67 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. എട്ടുപേർ ശനിയാഴ്ച പ്രവേശിക്കപ്പെട്ടതാണ്. തീവ്രപരിചരണ വിഭാഗത്തിൽ ഒമ്പതു പേരുമുണ്ട്. ശനിയാഴ്ച 1501 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 48.54 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.