ഉർദുഗാന് അമീറിന്റെ അഭിനന്ദനം
text_fieldsദോഹ: തുർക്കിയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അഭിനന്ദനം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് അമീർ സൗഹൃദരാഷ്ട്രത്തലവന് അഭിനന്ദന സന്ദേശം അറിയിച്ചത്. ‘‘വിജയത്തിൽ അഭിനന്ദനം.
പ്രസിഡന്റ് പദവിയിലെ അടുത്ത ഊഴത്തിലും രാജ്യത്തെ അഭിവൃദ്ധിയിലേക്കും ഉന്നതിയിലേക്കും നയിക്കാൻ നിങ്ങൾക്ക് കഴിയട്ടെ’’ -അമീർ കുറിച്ചു. അധികാരത്തിൽ 20 വർഷം പൂർത്തിയാക്കിയതിനു പിന്നാലെയാണ് അടുത്ത അഞ്ചുവർഷത്തേക്ക് കൂടി ഉർദുഗാനെ തുർക്കിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

