ദോഹ: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ഖത്തറിൽ കോടതിയിലെ നേരിട്ടുള്ള വിചാരണ നടപടികൾ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. പൊതുജനങ്ങളുെട ആരോഗ്യം മുൻനിർത്തിയാണ് നടപടി. എന്നാൽ, അടിയന്തരമായ കേസുകളിൽ ജഡ്ജിമാർ ഹാജരാകും.
നീട്ടിയ കേസുകളുടെ വിചാരണകൾ നടക്കുന്ന തീയതി പിന്നീട് അറിയിക്കും. സുപ്രീംകോടതിയുടെ സെഷനുകൾ മുൻകൂട്ടിയുള്ള തീയതിയനുസരിച്ച് നടക്കും. ഇതോടൊപ്പം സർക്കാർ ആശുപത്രികളിലെ എല്ലാ അപ്പോയ്മെൻറുകളും റദ്ദാക്കിയിട്ടുണ്ട്.