ജർമനിക്കിതിരെ അട്ടിമറി വിജയം
text_fieldsബുർക്കിന ഫാസോ താരങ്ങളുടെ ആഹ്ലാദം
ദോഹ: നിലവിലെ ചാമ്പ്യന്മാരായ ജർമനിക്കെതിരെ അട്ടിമറി വിജയവുമായി ബുർക്കിന ഫാസോ. കളിയുടെ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനത്തിലൂടെ മുഹമ്മദ് സോംഗോ ആദ്യഗോൾ കണ്ടെത്തി. പ്രതിരോധ താരം മുസ്സ കബയുടെ കിക്ക് ഷെരീഫ് ബാരോ, കട്ട് ചെയ്ത് സോംഗോ വലതുവശത്തെ കോർണറിലേക്ക് അതിശയകരമായ ശ്രമം നടത്തുകയായിരുന്നു. പ്രീ ക്വാർട്ടറിൽ യുഗാണ്ടയുമായി ബുർക്കിന ഫാസോ ഏറ്റുമുട്ടും. തോൽവിയോടെ ജർമനി ടൂർണമെന്റിൽനിന്ന് പുറത്തായി.
അതേസമയം, വെനസ്വേലക്കെതിരെ ഉത്തര കൊറിയ (2-1) വിജയം നേടി പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഉത്തര കൊറിയക്കുവേണ്ടി രണ്ടു ഗോൾ നേടിയ കിം യുജിൻ ആയിരുന്നു ഹീറോ. 13ാം മിനിറ്റിൽ മികച്ച ശ്രമത്തിലൂടെ 10ാം നമ്പർ താരം ആദ്യ ഗോൾ നേടി ഉത്തര കൊറിയൻ താരങ്ങൾക്ക് ഊർജമേകി. തൊട്ടുപിന്നാലെ ലഭിച്ച പെനാൽറ്റി അവസരവും കിം യുജിൻ ഗോളാക്കി വിജയമുറപ്പാക്കുകയായിരുന്നു. ജുവാൻ ഉറിബെയിലൂടെ വെനിസ്വേല ആശ്വാസ ഗോൾ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

