Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാജ്യത്തെ ആദ്യ കാൻസർ...

രാജ്യത്തെ ആദ്യ കാൻസർ ഗൈഡ് പുറത്തിറക്കി

text_fields
bookmark_border
രാജ്യത്തെ ആദ്യ കാൻസർ ഗൈഡ് പുറത്തിറക്കി
cancel
camera_alt

കാ​ൻ​സ​ർ ഗൈ​ഡ്

Listen to this Article

ദോഹ: അർബുദ പരിചരണ സേവനവുമായി ബന്ധപ്പെട്ട ഖത്തറിലെ ആദ്യ ഗൈഡ് പുറത്തിറങ്ങി. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്ര മെഡിസിൻ, ഖത്തർ കാൻസർ സൊസൈറ്റി, നാഷനൽ കാൻസർ പ്രോഗ്രാം (എൻ.സി.പി), ഖത്തർ റെഡ്ക്രെസന്‍റ്, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സംയുക്ത പദ്ധതിയായാണ് രാജ്യത്തെ ആദ്യ കാൻസർ കെയർ സർവിസ് ഗൈഡ് തയാറാക്കിയത്.

അർബുദരോഗ നിർണയം മുതൽ ചികിത്സയും പരിചരണവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിലാണ് ഗൈഡ് തയാറാക്കിയത്. ആരോഗ്യമന്ത്രാലയത്തിന്‍റെ വിവിധ പദ്ധതികളുടെ തുടർച്ചയായാണ് കാൻസർ പരിചരണവുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളുമുള്ള ഗൈഡ് തയാറാക്കിയത്. മാനസിക രോഗിയായ സേവനങ്ങളുമായി ബന്ധപ്പെട്ട ഗൈഡ്, ഗൈഡ് ടു മറ്റേണിറ്റി സർവിസ്, പ്രിൻസിപ്പൽസ് ഓഫ് ഹെൽത് കെയർ സർവിസസ് ഇൻ ഖത്തർ ഫോർ ചിൽഡ്രൻ, അഡൽറ്റ്സ്, എൽഡേർലി തുടങ്ങിയ ഗൈഡുകൾ നേരത്തെ മന്ത്രാലയം നേതൃത്വത്തിൽ പുറത്തിറക്കിയിരുന്നു.

രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനും മനസ്സിലാക്കാനും ആവശ്യമായ വിവരങ്ങൾ നൽകുകയാണ് ഗൈഡിലൂടെ ലക്ഷ്യമിട്ടത്. രോഗിയുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ ചികിത്സ താങ്ങാനാകുന്നതാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.

അർബുദ ചികിത്സ മേഖലയിൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ഏറെ പുരോഗതി കൈവരിച്ചതിന്‍റെ കൂടി തുടർച്ചയാണ് ഗൈഡ്. രോഗ നിർണയം, പ്രാരംഭ ദശയിൽ തന്നെയുള്ള തിരിച്ചറിയൽ, മെച്ചപ്പെട്ട ചികിത്സ തുടങ്ങി വിവിധ മേഖലകളിലായി രാജ്യത്തെ അർബുദ പരിചരണ മേഖല ഉയർന്നിട്ടുണ്ട്. ഇവയെല്ലാം അറിയാനും ആവശ്യമായ വിവരങ്ങൾ സ്വന്തമാക്കാനും ഗൈഡ് വഴി പൊതുജനങ്ങൾക്കും രോഗികൾക്കും കഴിയും. അറബിയിലും ഇംഗ്ലീഷിലുമായി തയാറാക്കിയ ഗൈഡ് അർബുദ സംബന്ധമായ പരിപാടികളിലൂടെ പൊതുജനങ്ങൾക്കും ലഭ്യമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancerhamad medical corporation
News Summary - country's first cancer guide has been released
Next Story