കോർണിഷ് റോഡ് അടച്ചിടുന്നു
text_fieldsദോഹ: ഖത്തറിൽ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായ കോർണിഷ് സ്ട്രീറ്റിൽ നവീകരണത്തിൻെറ ഭാഗമായി ഗതാഗത നിയന്ത്രണം. വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിെൻറ ഭഗാമയി ആഗസ്റ്റ് ആറു മുതൽ10 വരെ സ്ട്രീറ്റിലെ ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഗതാഗത ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് ആഗസ്റ്റ് ആറ് അർധരാത്രി 12 മുതൽ ആഗസ്റ്റ് 10 പുലർച്ചെ അഞ്ച് വരെയാണ് താൽക്കാലികമായി അടച്ചിടുന്നത്.
സ്കൂൾ അവധി ദിവസങ്ങളിലും വേനലവധിക്കാലത്തുമായാണ് ഗതാഗത നിയന്ത്രണം ആസൂത്രണം ചെയ്തിരിക്കുന്നത്. കോർണിഷ് സ്ട്രീറ്റ് അടക്കുന്നതോടനുബന്ധിച്ച് അൽ ബിദ്ദ പാർക്കിന് ചുറ്റുമുള്ള സ്ട്രീറ്റുകൾ, അൽ ദീവാൻ സ്ട്രീറ്റ്, അൽ റുമൈല സ്ട്രീറ്റ്, ഗ്രാൻഡ് ഹമദ് സ്ട്രീറ്റ് (ബാങ്ക് സ്ട്രീറ്റ്) എന്നിവയും അടച്ചിടും. എന്നാൽ, കാൽനടയാത്രക്കാർക്ക് സ്ട്രീറ്റുകൾ ഉപയോഗിക്കാൻ കഴിയുമെന്നും സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അശ്ഗാൽ അറിയിച്ചു.
കാൽനടയാത്രക്കാർക്കായി കോർണിഷ് സ്ട്രീറ്റിൽ നിർമിക്കുന്ന നാല് തുരങ്കപാതകളുടെ നിർമാണം ഉൾപ്പെടുന്ന വികസന പ്രവൃത്തികളാണ് നടക്കുന്നത്. കോർണിഷ് സ്ട്രീറ്റിലെ കാൽനടയാത്ര സുഗമമാക്കുന്നതിനും പാതയോട് ചേർന്ന ഭാഗങ്ങളിലേക്ക് എത്തിപ്പെടുന്നതിനും കാൽനടപ്പാതകൾ ഏറെ സഹായകമാകും. ദഫ്ന പ്ലാസ, കോർണിഷ് പ്ലാസ, അൽ ബിദ്ദ പ്ലാസ എന്നീ മൂന്നു പ്ലാസകളുടെ നിർമാണവും ഇവിടെ നടക്കുന്നുണ്ട്.
നവീകരണ പ്രവൃത്തികളുടെ ഭാഗമായി കോർണിഷിൽ അടച്ചിടുന്ന റോഡുകളുടെ ഗ്രാഫിക്സ്
കോർണിഷ ്സ്ട്രീറ്റ് അടച്ചിടുന്ന കാലയളവിൽ സ്ട്രീറ്റിനോട് ചേർന്നുള്ള ക്യു.എൻ.സി.സി, വെസ്റ്റ്ബേ, കോർണിഷ്, അൽ ബിദ്ദ, സൂഖ് വാഖിഫ്, മുശൈരിബ്, ഖത്തർ നാഷനൽ മ്യൂസിയം എന്നീ മെേട്രാ സ്റ്റേഷനുകൾ ഉപയോഗപ്പെടുത്താം. കൂടാതെ ദഫ്ന പാർക്ക്, സിറ്റി സെൻറർ, ക്യു.എൻ.സി.സി മെേട്രാ സ്റ്റേഷൻ, ഹോട്ടൽ പാർക്ക്, ദോഹ ഫിഷിങ് പോർട്ട്, സൂഖ് വാഖിഫ് മെേട്രാ എന്നീ ആറ് പൊതു ബസ് സ്റ്റേഷനകളും കോർണിഷ് സ്ട്രീറ്റിനോട് ചേർന്നുണ്ട്.
ഓരോ 10-15 മിനിറ്റുകളിലും ഈ റൂട്ടുകളിൽ ബസ് സേവനം ലഭ്യമാകും. വെള്ളിയാഴ്ചകളിൽ ഉച്ച രണ്ടു മുതൽ രാത്രി 11.59 വരെ ഒമ്പതു മണിക്കൂർ നേരത്തേക്കായിരിക്കും ബസ് സർവിസ്.
ശനിയാഴ്ച രാവിലെ ആറു മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും മെേട്രാ സർവിസ് സമയത്തോടു ചേർന്ന് ബസ് സർവിസ് ഉണ്ടായിരിക്കും. കോർണിഷ് റോഡ് ഉപയോഗിക്കുന്നവർ സമാന്തര പാതകൾ ഉപയോഗപ്പെടുത്തണമെന്ന് അശ്ഗാൽ പൊതുജനങ്ങളോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

