Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെരുന്നാൾ പൊലിമയിൽ...

പെരുന്നാൾ പൊലിമയിൽ കോർണിഷും കതാറയും

text_fields
bookmark_border
പെരുന്നാൾ പൊലിമയിൽ കോർണിഷും കതാറയും
cancel
camera_alt

ദോഹ കോർണിഷിൽ ചൊവ്വാഴ്ച വൈകുന്നേരമെത്തിയ ആൾകൂട്ടം

Listen to this Article

ദോഹ: ആഘോഷങ്ങൾക്കും ഒത്തുചേരലുകൾക്കും അതിർവരമ്പുകൾ നിശ്​ചയിച്ച കോഡിന്‍റെ രണ്ടു വർഷക്കാലത്തെ ശിക്ഷണ​ത്തിനൊടുവിൽ വന്നെത്തിയ പെരുന്നാളിലെ ആഘോഷമാക്കിമാറ്റി കതാറയും കോർണിഷും. പെരുന്നാൾ ദിനത്തിൽ ഖത്തറിൽ ഏറ്റവും കൂടുതൽ ജനമൊഴുകിയെത്തിയത്​ സാംസ്കാരിക നഗരിയായ കതാറയിലേക്കായിരുന്നു. വൈകുന്നേരം മൂന്ന്​ മണിക്കു തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനം ഒഴുകി.

കവാടത്തിൽ കുട്ടികൾക്ക്​ മധുരവും സമ്മാനങ്ങളും നൽകിയായിരുന്നു സ്വീകരിച്ച്​. രാത്രിയോടെ കതാറിയിലെ വിശാലമായ മുറ്റവും കടൽ തീരവും ജനനിബിഡമായി മാറി. സ്വദേശികളും, വിവിധ ദേശക്കാരായ പ്രവാസികളുമെല്ലാം ഇവിടെയെത്തിയിരുന്നു. അവർക്ക്​ വിനോദവും സന്തോഷവും പകർന്നുകൊണ്ട്​ നിരവധി കലാകാരന്മാരും രംഗത്തെത്തി. ഗാനവും നൃത്തവും വാദ്യമേളങ്ങളും അവതരിപ്പിച്ചുകൊണ്ടാണ്​ കതാറയിൽ പരിപാടികൾ അരങ്ങേറിയത്​. രാത്രിയോടെ, കടൽതീരത്ത്​ ആകർഷകമായ വെടിക്കെട്ടും നടന്നു.

പെരുന്നാളിന്‍റെ രണ്ടാം ദിനമായ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസമാണ്​ കോർണിഷിലെ ആഘോഷ പരിപാടികൾ നടക്കുന്നത്​. വൈകുന്നേരം നാല്​ മുതൽ ആരംഭിച്ച പരിപാടികളിലേക്കായി നേരത്തെ തന്നെ സന്ദർശകർ കോർണിഷിലേക്ക്​ ഒഴുകി. അതിനിടെ, പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന്​ ആദ്യ ദിനത്തിലെ ബലൂൺ പരേഡ്​ റദ്ദാക്കി. 4.30ന്​ നടക്കേണ്ടിയിരുന്ന പരേഡ്​ ആദ്യം 9.30ലേക്ക്​ മാറ്റിവെച്ചിരുന്നു. പിന്നീടാണ്​ റദ്ദാക്കിയത്​.

നാല്​ മണിക്ക്​ ഹീലിയം ബലൂൺ പ്രദർശനത്തോടെ​ ആഘോഷങ്ങൾക്ക്​ തുടക്കമായി. അഞ്ചു മണി മുതൽ വിവിധ കലാ, കായിക പരിപാടികൾ അരങ്ങേറി. തുടർന്ന്​ മഹ്​മൂദ്​ അൽ തുർകിയുടെ നേതൃത്വത്തിലെ ഗാന പരിപാടികൾ നടന്നു. രാത്രി ഒമ്പതിനായിരുന്നു വർണാഭമായ വെടിക്കെട്ട്​. രണ്ടാം ദിനമായ ബുധനാഴ്ച നാസർ അൽ കുബൈസിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Corniche and Katara in the festive atmosphere
Next Story