രക്ഷാപ്രവർത്തനങ്ങളിൽ സഹകരണം; ലഖ്വിയ -ക്യു.എഫ്.എഫ്.ഡി കരാർ
text_fieldsലഖ്വിയ -ക്യു.എഫ്.എഫ്.ഡി കരാറിൽ ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കഅ്ബിയും ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഫഹദ് ഹമദ് അൽ സുലൈതിയും ഒപ്പുവെക്കുന്നു
ദോഹ: രക്ഷാപ്രവർത്തനങ്ങളിലും മാനുഷിക സഹായ പ്രവർത്തനങ്ങളിലും സഹകരണം വർധിപ്പിക്കുന്നതിനായി ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്വിയ', ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദോഹയിൽ നടന്ന ചടങ്ങിൽ ലഖ്വിയ ഡെപ്യൂട്ടി കമാൻഡർ സ്റ്റാഫ് മേജർ ജനറൽ മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനിയുടെ സാന്നിധ്യത്തിൽ ലഖ്വിയ അഡ്മിനിസ്ട്രേഷൻ ആൻഡ് സപ്ലൈ അസിസ്റ്റന്റ് കമാൻഡർ സ്റ്റാഫ് ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കഅ്ബിയും ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഫഹദ് ഹമദ് അൽ സുലൈതിയുമാണ് കരാറിൽ ഒപ്പിട്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരന്തമേഖലകളിൽ വേഗത്തിലും കാര്യക്ഷമമായും സഹായമെത്തിക്കാൻ ഈ സഹകരണം വഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലഖ്വിയയുടെ 'ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെ' വൈദഗ്ധ്യം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

