സ്നേഹസംവാദങ്ങൾ അധികരിപ്പിക്കണം -ഡോ. ജെ. ദേവിക
text_fieldsവിമൻ ഇന്ത്യ ചർച്ച സംഗമത്തിൽ ജെ. ദേവിക സംസാരിക്കുന്നു
ദോഹ: യുക്തിരഹിതമായ ഭീതിയെ തളക്കാൻ സ്നേഹസംവാദങ്ങൾ അധികരിപ്പിക്കണമെന്ന് എഴുത്തുകാരി ഡോ. ജെ. ദേവിക. അന്താരാഷ്ട്ര വനിത ദിനാഘോഷങ്ങളുടെ ഭാഗമായി വിമൻ ഇന്ത്യ നടത്തിയ 'നവ ഇന്ത്യയും സ്ത്രീകളും' ചർച്ചസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ആത്മീയത മുറുകെപ്പിടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജാതിയും മതവും നോക്കാതെ തൊട്ടടുത്ത അയൽക്കാരെ ചേർത്തുപിടിച്ച് സൗഹാർദത്തോടെ ജീവിക്കണമെന്നും അവർ ഓർമപ്പെടുത്തി. പത്മശ്രീ പുരസ്കാര ജേതാവ് കെ.വി. റാബിയ, ഖത്തറിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഷീല ടോമി (ചെറുകാട് അവാർഡ് ജേതാവ്), മിനി സിബി (ആതുര സേവനം), രസ്ന നിഷാദ് (വിദ്യാഭ്യാസം/ഗവേഷണം), സമീഹ ജുനൈദ് (യുവ എഴുത്തുകാരി) എന്നിവരെ ആദരിച്ചു. ഷാഹിദ ജാസ്മിന്റെ പ്രാർഥനയോടെ തുടങ്ങിയ സംഗമത്തിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി സ്വാഗതം പറഞ്ഞു. ഇലൈഹി സബീല വിഷയാവതരണം നടത്തി. ഷീല ടോമി, സ്മിത ആദർശ് എന്നിവർ സംസാരിച്ചു. വിമൻ ഇന്ത്യ എക്സിക്യൂട്ടിവ് അംഗം ബബീന ബഷീർ നിയന്ത്രിച്ചു. യുവ ഗായിക മൈഥിലി ഷേണായി ഗാനം ആലപിച്ചു. വിമൻ ഇന്ത്യ എക്സിക്യൂട്ടിവ് അംഗം റൈഹാന അസ്ഹർ നന്ദി പറഞ്ഞു. സൂം പ്ലാറ്റ്ഫോമിൽ പ്രമേയംകൊണ്ട് വ്യത്യസ്തത പുലർത്തിയ സംഗമത്തിൽ ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള നാനൂറിലധികം വനിതകളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

