റീഹാബിലിറ്റേഷൻ സൊസൈറ്റിക്ക് സാമ്പത്തിക സഹായവുമായി ലുലു
text_fieldsഖത്തർ റീഹാബിലിറ്റേഷൻ സൊസൈറ്റിക്ക് ലുലു ഹൈപ്പർമാർക്കറ്റ് നൽകുന്ന ഒരു ലക്ഷം
റിയാലിെൻറ ചെക് ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് കൈമാറുന്നു
ദോഹ: ഖത്തർ റീഹാബിലിറ്റേഷൻ സൊസൈറ്റിക്ക് ലുലു ഹൈപ്പർമാർക്കറ്റ് 100,000 റിയാൽ സംഭാവന നൽകി. പ്രത്യേകപരിഗണന അർഹിക്കുന്നവരുെട ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനായാണ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാപദ്ധതിയുടെ ഭാഗമായി ലുലു സാമ്പത്തികസഹായം കൈമാറിയത്. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, റീഹാബിലിറ്റേഷൻ സൊസൈറ്റി ബോർഡ് അംഗം താലിബ് അബ്ദുല്ല അഫീഫക്കാണ് തുകയുടെ ചെക് കൈമാറിയത്.
പ്രത്യേകപരിഗണന അർഹിക്കുന്നവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുക. വിവിധ മാനുഷികപ്രവർത്തനങ്ങൾക്ക് ലുലു വർഷങ്ങളായി സഹായം നൽകുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് റീഹാബിലിറ്റേഷൻ സൊസൈറ്റിക്കും സഹായം നൽകിയിരിക്കുന്നത്. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിലെ സാമൂഹിക വകുപ്പിെൻറ കീഴിലാണ് റീഹാബിലേറ്റഷൻ സൊസൈറ്റി പ്രവർത്തിക്കുന്നത്. പ്രത്യേകപരിഗണന അർഹിക്കുന്നവരുടെ സാമൂഹിക, മാനസിക, വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ പുനരധിവാസത്തിനായി നിരവധി പദ്ധതികളാണ് സൊസൈറ്റി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

