കോൺസുലാർ ക്യാമ്പ് ഇന്ന്
text_fieldsദോഹ: ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കും. രാവിലെ 10 മുതല്‍ 12 വരെയാണ് ക്യാമ്പ്. പ്രവാസി ഇന്ത്യക്കാരുടെ കോൺസുലാർ, അറ്റസ്റ്റേഷൻ, പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെ സേവനങ്ങൾക്ക് ക്യാമ്പിനെ ആശ്രയിക്കാം. അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സീഷോര്‍ ഗ്രൂപ്, സ്ട്രീറ്റ് 8, സോണ്‍ 74, കെട്ടിട നമ്പര്‍ 16ലാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നടക്കുക.
ഓൺലൈൻ അപേക്ഷ പൂരിപ്പിക്കാനുള്ള സൗകര്യം രാവിലെ എട്ടു മുതല്‍ ലഭ്യമാണെന്ന് എംബസി അറിയിച്ചു. ക്യാമ്പില്‍ തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും ബോധവത്കരണവും ചര്‍ച്ച ചെയ്യും.