കോൺസുലാർ ക്യാമ്പ് എട്ടിന്
text_fieldsദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലാർ ക്യാമ്പ് ഡിസംബർ എട്ടിന് ഏഷ്യൻ ടൗണിൽ നടക്കും. ഇമാറ ഹെൽത്ത് കെയർ സെന്ററിൽ രാവിലെ ഒമ്പത് മുതൽ 11 വരെയാണ് ക്യാമ്പ്. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്, മറ്റ് എംബസി സേവനങ്ങൾക്കും ക്യാമ്പിൽ സൗകര്യമുണ്ടായിരിക്കും.
രാവിലെ എട്ടുമുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐ.സി.ബി.എഫ് അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാൻ സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 7046 2114, 6610 0744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

