കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലാർ ക്യാമ്പ് ഫെബ്രുവരി 25 വെള്ളിയാഴ്ച ഏഷ്യൻ ടൗണിൽ നടക്കും. ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ ഏഷ്യൻ ടൗൺ ഗ്രാൻഡ് മാൾ ആംഫി തിയറ്റർ ടിക്കറ്റ് കൗണ്ടർ ഗേറ്റ് നമ്പർ എട്ടിലാണ് ക്യാമ്പ് നിശ്ചയിച്ചത്. ഇന്ത്യൻ തൊഴിലാളികളെ ലക്ഷ്യം വെച്ചുള്ള ക്യാമ്പിൽ പാസ്പോർട്ട് സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാവും. രാവിലെ എട്ട് മുതൽ ഓൺലൈൻ ഫോറം പൂരിപ്പിക്കാനുള്ള സഹായവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 33344365 / 77867794 നമ്പർ ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാം.

