Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനൂ​റോ​ളം പേ​ർ​ക്ക്...

നൂ​റോ​ളം പേ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി കോ​ൺ​സു​ലാ​ർ ക്യാ​മ്പ്

text_fields
bookmark_border
consular camp
cancel
camera_alt

ഐ.​സി.​ബി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ അ​ൽ ഖോ​റി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​സു​ലാ​ർ ക്യാ​മ്പി​ൽ​നി​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ഐ.​സി.​ബി.​എ​ഫും ചേ​ർ​ന്ന് അ​ൽ ഖോ​റി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ൺ​സു​ലാ​ർ ക്യാ​മ്പ് സേ​വ​നം മേ​ഖ​ല​യി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം പേ​ർ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി എ​ന്നീ എം​ബ​സി സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

അ​ൽ​ഖോ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള താ​മ​സ​ക്കാ​ർ​ക്ക്, പ്ര​ത്യേ​കി​ച്ച് താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ നേ​രി​ട്ട് എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ദോ​ഹ​യി​ൽ എ​ത്തി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഐ.​സി.​ബി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ൺ​സു​ലാ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഐ.​സി.​ബി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ

രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് 12.30 വ​രെ നീ​ണ്ടു. പ്രാ​ഥ​മി​ക സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം അ​പേ​ക്ഷ​ഫോ​മു​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​രു​ന്നു. ദോ​ഹ​യി​ൽ​നി​ന്നും വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് എം​ബ​സി​യു​ടെ​യും ഐ.​സി.​ബി.​എ​ഫി​ന്റെ​യും സേ​വ​ന​ങ്ങ​ൾ കൈ​യെ​ത്താ​ദൂ​ര​ത്ത് എ​ത്തി​ക്കു​ന്ന​തി​ന് ഇ​ത്ത​രം ക്യാ​മ്പു​ക​ൾ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ പ​റ​ഞ്ഞു.

ഇ​ട​ക്കാ​ല​ത്ത് നി​ല​ച്ചു​പോ​യ ക്യാ​മ്പ് ഖ​ത്ത​റി​ന്റെ മ​റ്റു വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും പ​റ​ഞ്ഞു. ക്യാ​മ്പി​ന്റെ ന​ട​ത്തി​പ്പി​നാ​യി, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ, ട്ര​ഷ​റ​ർ കു​ൽ​ദീ​പ് കൗ​ർ ബ​ഹ​ൽ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​മീ​ർ അ​ഹ​മ്മ​ദ്, സെ​റീ​ന അ​ഹ​ദ്, അ​ബ്ദു​ൽ റൗ​ഫ്, കു​ൽ​വീ​ന്ദ​ർ സി​ങ്, ഹ​മീ​ദ് റാ​സ, ശ​ങ്ക​ർ ഗൗ​ഡ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ടി. ​രാ​മ​ശെ​ൽ​വം, ജീ​വ​ന​ക്കാ​ർ, ക​മ്യൂ​ണി​റ്റി വ​ള​ന്റി​യ​ർ​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​രു​ന്നു. ഒ​ട്ട​ന​വ​ധി പേ​ർ ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consular campcamp
News Summary - Consular camp for 100 people
Next Story