കോൺസുലാർ ക്യാമ്പ് 10ന് മികയ്നിസിൽ
text_fieldsദോഹ: ഇന്ത്യന്‍ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും സംഘടിപ്പിക്കുന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നവംബർ 10ന് നടക്കും. സൽവ റോഡിലെ മികയ്നിസ് ഗ്രാൻഡ് മാളിലാണ് (എക്സിറ്റ് 37) ക്യാമ്പ് നടക്കുക. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്, മറ്റ് എംബസി സേവനങ്ങൾക്കും ക്യാമ്പിൽ സൗകര്യമുണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പ്. രാവിലെ എട്ടു മണി മുതല്‍ തന്നെ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും, സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐ.സി.ബി.എഫ് അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.

