‘െപ്രാജക്ട് ഖത്തർ 2017’: ആഗോള നിർമ്മാണ മേഖല ഒത്തൊരുമിച്ച മേള
text_fieldsദോഹ: 14ാമത് അന്താരാഷ്ട്ര കെട്ടിട നിർമ്മാണ സാങ്കേതിക, ബിൽഡിംഗ് മെറ്റീരിയൽ പ്രദർശനം ( 2017) ശ്രേദ്ധയമാകുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നതിനായി എത്തിയിട്ടുള്ളത്. വിവിധ കമ്പനികളുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള സുവർണാവസരം കൂടിയാണ് െപ്രാജക്ട് ഖത്തർ.
രാജ്യത്തെ വ്യാപിച്ച നിർമ്മാണ വിപണി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഭീമൻ കമ്പനികളെ ഖത്തറിലേക്കാകർഷിക്കുന്നുണ്ട്. അതിനാൽ തന്നെ െപ്രാജക്ട് ഖത്തറിൽ നിർമ്മാണ സാങ്കേതിക, നിർമ്മാണ ഉപകരണ, പരിസ്ഥിതി സാങ്കേതിക മേഖലകളിൽ നിന്നുമുള്ള ഭീമൻ കമ്പനികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.
രാജ്യത്തെ മേജർ നിർമ്മാണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നടക്കുന്ന സമയത്ത് തന്നെ പ്രദർശനമെത്തുന്നതിനാൽ ഇതിന് പ്രസക്തിയേറെയാണ്.
ഭൂഗർഭ റെയിൽവേ, ഖത്തർ 2022 ലോകകപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഇതിൽ ചുരുക്കം ചില നിർമ്മാണ മേഖലകളാണ്. ഐ.എഫ്.പി ഖത്തറാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 40ലധികം രാജ്യങ്ങളിൽ നിന്നുള്ള വലിയ കമ്പനികളാണ് െപ്രാജക്ട് ഖത്തറിൽ പങ്കെടുക്കുന്നത്.
ഖത്തറിന് പുറമേ, ബെൽജിയം, ഫ്രാൻസ്, പാക്കിസ്ഥാൻ, ഇറ്റലി, ചൈന, കൊറിയ, ഈജിപ്ത്, ബ്രിട്ടൻ, കുവൈത്ത്, ജർമനി, സൗദി അറേബ്യ, തുർക്കി, സ്പെയിൻ, ബൾഗേറിയ, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ലാൻഡ്മാർക്ക് കെട്ടിടങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കമ്പനികളും ഇതിൽ ഉൾപ്പെടും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയുടെ മേൽനോട്ടത്തിൽ, 14ാമത് അന്താരാഷ്ട്ര കെട്ടിട നിർമ്മാണ സാങ്കേതിക, ബിൽഡിംഗ് മെറ്റീരിയൽ പ്രദർശനം (െപ്രാജക്ട് ഖത്തർ 2017) സാമ്പത്തിക വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനിയാണ് ഉദ്ഘാടനം ചെയ്തത്.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ മെയ് 11 വരെയാണ് പ്രദർശനം നടക്കുന്നത്. നിർമ്മാണ മേഖലയിലുള്ള ലോകത്തിലെ മുൻനിര കമ്പനികളെയും സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനുള്ള സുവർണാവസരമാണ് െപ്രാജക്ട് ഖത്തറിലൂടെ സാധ്യമാകുന്നതെന്നും ലോക നിലവാരത്തിലുള്ള പ്രദർശനങ്ങൾക്കും സമ്മേളനങ്ങൾക്കും പരിപാടികൾക്കും ആതിഥ്യം വഹിക്കുന്നതിൽ ഖത്തറിെൻറ സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ് ഇതെന്നും മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി വ്യക്തമാക്കി.
രാജ്യത്തിെൻറ സാമ്പത്തിക വികസനത്തിൽ നിർണായ പങ്ക് വഹിക്കുന്ന നിർമ്മാണ മേഖലയെ ഉയർത്തിക്കാണിക്കാൻ സാമ്പത്തിക വാണിജ്യമന്ത്രാലയവും െപ്രാജക്ട് ഖത്തർ 2017ൽ പങ്കാളികളാണെന്ന് മന്ത്രി സൂചിപ്പിച്ചു. ഖത്തറിലെ നിക്ഷേപ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന പ്രദർശനം, ഖത്തറിെൻറ സാമ്പത്തിക വൈവിധ്യവൽകരണത്തിലേക്ക് കൂടുൽ സംഭാവന ചെയ്യുന്നതിന് ചെറുകിട ഇടത്തരം സംരംഭകരെ ഉത്തേജിപ്പിക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഖത്തറിെൻറ ഭൂമികയിലേക്ക് നിക്ഷേപമിറക്കുന്നവർക്ക് സ്വാഗതം അരുളിയ വാണിജ്യമന്ത്രി, ഇന്ന് മേഖലയിലെയും ലോകത്തിലെയും ഏറ്റവും മികച്ച സാമ്പത്തികശക്തിയാണ് ഖത്തറെന്ന് ഉറപ്പുനൽകുകയാണെന്നും എണ്ണവിലയുടെ കുത്തനെയുള്ള ഇടിവ് കാര്യമായ സ്വാധീനം ചെലുത്തിയ 2016ലും രാജ്യത്തെ സാമ്പത്തിക വളർച്ച നാല് ശതമാനമുണ്ടായിരുന്നുവെന്നത് ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
