ഖത്തറിനെ കാത്ത് നിർമാണതൊഴിലാളികൾ; അവർക്ക് കൂടൊരുക്കി ഇൗ ബസുകൾ
text_fieldsദോഹ: ഏതൊരു രാജ്യത്തിെൻറയും ഉയർച്ചക്കും വികാസത്തിനും ഒഴിച്ചുകൂടാൻ പറ്റാത്തതാണ് നിർമാണമേഖല. നിർമാണപ്രവൃത്തികൾ മുറക്കുനടക്കുേമ്പാൾ ആ രാജ്യം വികസനകുതിപ്പിലാണെന്ന് പറയാനുമാകും. എന്നാൽ ആ തൊഴിലാളികളെ വെയിലേൽക്കാതെയും മഴയേൽക്കാതെയും കാലങ്ങളായി കാക്കുന്നത് ബസുകളാണ്. ഒരു കാലത്ത് തെരുവുകളുടെ രാജാക്കൻമാരായിരുന്ന അമേരിക്കൻ നിർമിത ബസുകളാണ് ഇന്ന് നിർമാണമേഖലയിലുള്ള തൊഴിലാളികൾക്കും കരാറുകാർക്കും മറ്റും തണലേകുന്നത്. ഇന്നവ പഴഞ്ചൻ ബസുകളല്ല,അടുക്കളയും റൂമുകളും ഒക്കെയുള്ള മികച്ച താമസസ്ഥലങ്ങളുമാണ്. ന്യൂ ഇൻഡസ്ട്രിയൽ ഏരിയയോട് ചേർന്നുകിടക്കുന്ന മണൽ വ്യാപാര മേഖലയിൽ ഇത്തരത്തിൽ 12ൽ അധികം അമേരിക്കൻ നിർമിത ബസുകൾ കാണാനാകും.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സ്വദേശികളുടെ വിശ്രമകേന്ദ്രങ്ങളാണ്ഇന്ന് ഇൗ ബസുകൾ. ഇവരുടെ ‘ചപ്രകൾ ’ എന്ന് വിളിക്കുന്ന വിശ്രമകേന്ദ്രങ്ങളാണിവ. പഴയ ബസുകളുെട സീറ്റുകൾ അഴിച്ചുമാറ്റി അകത്ത് നല്ല വിശ്രമമുറികൾ തന്നെ തയാറാക്കിയിരിക്കുന്നു. വ്യത്യസ്തമായ മുറികളും അടുക്കളയും എന്നുവേണ്ട ഒാഫിസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാറ്റിെൻറ ശല്യം ഒഴിവാക്കാൻ ബസിെൻറ ജനലുകളിൽ സ്റ്റിക്കറും കർട്ടണും സംവിധാനിച്ച് മറച്ചിരിക്കുന്നതും കാണാം. ശീതീകരണസംവിധാനവുമുണ്ട്. ഡീസലിൽ പ്രവർത്തിക്കുന്ന ജനറേറ്ററും ഉണ്ട്. ഒാരോ ബസുകളിലും സിമൻറിൽ തീർത്ത ചെറിയ മജ്ലിസുകളും ഉണ്ട്. ഒഴിവുസമയങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടെയാണ് ഇവരുടെ ഒത്തുചേരൽ. ബസുകളോട് ചേർന്ന് തന്നെ അടുക്കളത്തോട്ടവും ഉണ്ട്. പലതരം പച്ചക്കറികൾ, ജർജീർ പോലുള്ള ഇലകൾ, പൂച്ചെടികൾ എന്നിവയും ഇവിടെ കാണാം. ഒാരോ ബസുകളും ഏതെങ്കിലും ബിസിനസ് ഗ്രൂപ്പുകളുടേതാണ്. ചിലത് പാക്കിസ്ഥാനിലെയോ അഫ്ഗാനിസ്ഥാനിലെയോ ഏതെങ്കിലും പ്രവിശ്യകളിലുള്ളവരുടേതും ആണ്.
വിശേഷദിവസങ്ങളിലും ആഴ്ചയവസാനവും ഇവർ ഇവിടെ ഒത്തുകൂടുന്നു. രാത്രിയിലടക്കം തൊഴിലാളികളും ബസുകളിൽ കഴിച്ചുകൂട്ടും. പാട്ടും സംഗീതവും വിവിധതരം ഭക്ഷണവിഭവങ്ങളും അപ്പോൾ ഒരുങ്ങും. കഠിനമായ പണികളുടെ പിരിമുറുക്കം ഇങ്ങനെയാണ് ഇവർ മറികടക്കുന്നത്. നാട്ടിലെ ലോറിയുടെ മുഖമുള്ള ഇൗ ബസുകൾ ഒരുകാലത്ത് ദോഹയുടെ തെരുവുകൾ കീഴടക്കിയ മുന്തിയ ഇനം സ്കൂൾ ബസുകളായിരുന്നു. 2006ന് മുമ്പ് ഇത്തരത്തിലുള്ള ആയിരക്കണക്കിന് സ്കൂൾബസുകൾ ദോഹയിലുണ്ടായിരുന്നു. ഏഷ്യൻ ഗെയിംസിെൻറ വരവോടെയായിരുന്നു ഇവയുടെ കഷ്ടകാലം തുടങ്ങിയത്. ആധുനിക കർവ ബസുകൾ, ഇന്ത്യൻ നിർമിത ടാറ്റ, ലൈലാൻറ് ബസുകൾ എന്നിവയുടെ കടന്നുവരവോടെ ഇവ സ്കൂൾ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെയായി. പിന്നീട് നിർമാണകമ്പനികൾ തങ്ങളുടെ തൊഴിലാളികളെ പണിസ്ഥലത്ത് എത്തിക്കാനായി ഉപയോഗിച്ചു. അതും അധികകാലം നീണ്ടുനിന്നില്ല. ഇടക്കിടെയുള്ള അറ്റകുറ്റപ്പണിയും സ്െപയർപാർട്സുകളുടെ കിട്ടായ്മയും പ്രതികൂലമായി. പലരും കിട്ടിയ വിലക്ക് വിറ്റു. പലതും വാങ്ങിയത് ആക്രികച്ചവടക്കാരായിരുന്നു. നല്ലയിനത്തിലുള്ളവയെ ചിലർ രാജ്യത്ത് നിന്നും കയറ്റിയയച്ചു. കൂടുതൽ പഴക്കമുള്ളവ ഇരുമ്പുവിലക്കും വിറ്റു. അങ്ങിനെയാണ് മരുഭൂമിയിലെയും മറ്റും മണൽ ജോലി ചെയ്യുന്നവരും കമ്പനികളും പുതിയ കൂടാരമായി ഇവയെ മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
