ഗറാഫയിലെ 3.2 ടി.എസ്.ഇ അഴുക്കുചാൽ ശൃംഖലനിർമാണം പൂർണം
text_fieldsഗറാഫയിലെ അഴുക്കുചാൽ ശൃംഖലനിർമാണം
ദോഹ: ഗറാഫ മേഖലയിലെയും സമീപപ്രദേശങ്ങളിലെ ഗ്രീൻ ഏരിയകളിലെയും ടി.എസ്.ഇ (ട്രീറ്റഡ് സീവേജ് ഇഫ്ലുവൻറ്) ശൃംഖല നിർമാണം പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.3.2 കിലോമീറ്റർ ടി.എസ്.ഇ ശൃംഖല നിർമാണമാണ് പൂർത്തിയായത്.
പ്രദേശത്തെ ജലസേചന ശൃംഖല നിർമാണം പൂർത്തിയായതോടെ അൽ ഗറാഫ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് അശ്ഗാൽ തുടക്കം കുറിച്ചിരുന്നു. ഉം അൽ സുബാർ സ്്ട്രീറ്റിനു സമാന്തരമായുള്ള സ്ട്രീറ്റിലും അൽ ഗറാഫ പാർക്കിന് ചുറ്റുമുള്ള ഭാഗങ്ങളിലുമാണ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മേഖലയിലെ ഹരിത പ്രദേശങ്ങളിലും പാർക്കുകളിലും സ്ട്രീറ്റുകളോട് ചേർന്നുള്ള ഭാഗങ്ങളിലെ ചെടികൾക്കും ജലസേചനത്തിന് ഉപയോഗപ്പെടുത്താൻ വിധത്തിലാണ് പദ്ധതികൾ നടപ്പിലാക്കിയതെന്ന് അശ്ഗാൽ വെസ്റ്റേൺ ഏരിയ റോഡ്സ് േപ്രാജക്ട്സ് വിഭാഗം മേധാവി എൻജിനീയർ ഫഹദ് മുഹമ്മദ് അൽ ഉതൈബി പറഞ്ഞു.
അൽ ഗറാഫ പാർക്കിന് ചുറ്റുമുള്ള സ്ട്രീറ്റുകളുടെ വിപുലീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും 1.5 കിലോമീറ്റർ നീളത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ സ്ട്രീറ്റ് ലൈറ്റിങ്, സ്ട്രീറ്റ് സുരക്ഷ സംവിധാനങ്ങൾ, റോഡ് ട്രാഫിക് അടയാളങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും. ഇതിനു പുറമേ, ജലസേചന ശൃംഖല, ഉപരിതല ജല, മഴവെള്ള, ഭൂഗർഭ ജല ശൃംഖല എന്നിവയും പദ്ധതിയിലുൾപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.