Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം; പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മ​ന്ത്രാ​ല​യം

text_fields
bookmark_border
ministry
cancel

ദോ​ഹ: പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​മാ​യി മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വ​ട​ക്കു​ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​താ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പാ​രി​സ്ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

അ​നു​മ​തി​യി​ല്ലാ​തെ ക്യാ​മ്പു​ക​ൾ ന​ട​ത്തി​യ​തി​ന് 50 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്രാ​ദേ​ശി​ക​മാ​യി അ​ൽ അ​സ്ബ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ലൈ​സ​ൻ​സി​ല്ലാ​ത്ത അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്റെ​യും വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​യ​മ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള എ​ല്ലാ ഭൂ​പ്ര​ദേ​ശ​ങ്ങ​ളും തീ​ര​പ്ര​ദേ​ശ​ങ്ങ​ളും സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ളെ​യും ഉ​ത്ത​ര​വു​ക​ളെ​യും കു​റി​ച്ച് താ​മ​സ​ക്കാ​രെ​യും പൗ​ര​ന്മാ​രെ​യും അ​റി​യി​ക്കു​ക, രാ​ജ്യ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പ്ര​കൃ​തി​ദ​ത്ത റി​സ​ർ​വ് പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, ക​ടു​ത്ത ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്നി​വ​യും ഇ​ത്ത​രം പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, റെ​ഡ് ക്ര​സ​ന്റ്, ഔ​ഖാ​ഫ് തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു വി​വി​ധ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsEnvironment Conservation
News Summary - Conservation of environment- Ministry makes inspection tough
Next Story