Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​തു​പ്പ​ള്ളി വി​ജ​യം...

പു​തു​പ്പ​ള്ളി വി​ജ​യം ആ​ഘോ​ഷി​ച്ച് പ്ര​വ​ർ​ത്ത​ക​ർ

text_fields
bookmark_border
oicc-celebrated-puthupally victory
cancel
camera_alt

ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​ജ​യാ​ഘോ​ഷം ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ആ​ന്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: പു​തു​പ്പ​ള്ളി​യി​ലെ യു.​ഡി.​എ​ഫ് വി​ജ​യം ആ​ഘോ​ഷി​ച്ച് ഖ​ത്ത​റി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് സ​മീ​ർ ഏ​റാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത് എ​സ്. നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കാ​ലി​ക്ക​റ്റ് നോ​ട്ട്ബു​ക്കി​ൽ ചേ​ർ​ന്ന യോ​ഗം കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റും കെ.​പി.​സി.​സി സാം​സ്കാ​രി​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ആ​ന്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ള​മ്പി​യും പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷം പ​ങ്കു​വെ​ച്ചു. അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു, പ്രൊ​ഡ്യൂ​സ​ർ​മാ​രാ​യ ര​ജ​പു​ത്ര ര​ഞ്ജി​ത്ത്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, രാ​കേ​ഷ്, സ​മ​ദ് ട്രൂ​ത്ത്, എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ന​ന്ദി പ​റ​ഞ്ഞു.

ഇ​ൻ​കാ​സ് കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മു​സ്‍ലിം യൂ​ത്ത് ലീ​ഗ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് കേ​ക്ക് മു​റി​ക്കു​ന്നു

ഇ​ൻ​കാ​സ് കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷം മു​സ്‍ലിം യൂ​ത്ത് ലീ​ഗ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. തു​മാ​മ ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ​വെ​ച്ചു ന​ട​ന്ന വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖ​ത്ത​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​സ​മ​ദ്, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ഉ​സ്മാ​ൻ, ഇ​ൻ​കാ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​പ്പ​ച്ച​ൻ തെ​ക്കെ​കൂ​റ്റ്, അ​ജ​യ് ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കോ​ട്ട​യം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ സി​യാ​ദ് സ്വാ​ഗ​ത​വും ജെ​യിം​സ് ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationPuthupallyQatar
News Summary - congress workers celebrated the victory of Puthupally
Next Story