ഖത്തറിലെ കോൺഗ്രസ് അനുഭാവികൾ ഒന്നിച്ച് പ്രവർത്തിക്കും; ജംബോ കമ്മിറ്റിയുമായി ഇൻകാസ് ഖത്തർ
text_fieldsസിദ്ദിഖ് പുറായിൽ (പ്രസി.), കെ.വി. ബോബൻ (ജന.സെക്ര.), ജീസ് ജോസഫ് (ട്രഷ.)
ദോഹ: ഒരു പതിറ്റാണ്ടിലധികമായി രണ്ടു ഗ്രൂപ്പുകളായി പ്രവർത്തിച്ചിരുന്ന ഖത്തറിലെ കോൺഗ്രസ് അനുഭാവികളുടെ സംഘടനകൾ യോജിച്ച് പ്രവർത്തിക്കാൻ ധാരണയായി. പുതിയ ഭാരവാഹികളുടെ പട്ടിക കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പുറത്തിറക്കി. 11 വൈസ് പ്രസിഡന്റുമാരും 12 ജനറൽ സെക്രട്ടറിമാരും 16 സെക്രട്ടറിമാരും ഉൾപ്പെടുന്ന ജംബോ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്.
ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റായി സിദ്ദിഖ് പുറായിലുനെയും ജനറൽ സെക്രട്ടറിയായി കെ.വി. ബോബൻ (എറണാകുളം) എന്നിവരെയാണ് കെ.പി.സി.സി പ്രസിഡന്റ് പുതുതായി നിയമിച്ചത്. ഇടുക്കിയിൽ നിന്നുള്ള ജീസ് ജോസഫ് ആണ് ട്രഷറർ. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിദ്ദിഖ് പുറായിൽ ഇരു ഗ്രൂപ്പുകൾക്കും കോൺഗ്രസ് അനുഭാവികൾക്ക് സ്വീകര്യനാണ്. ഇൻകാസ് ഖത്തർ മുൻ അഡ്വൈസറി ബോർഡ് മെംബറും ഒ.ഐ.സി.സി ഇൻകാസിന്റെ അഡ്വൈസറി ബോർഡ് ചെയർമാനുമായിരുന്നു. കോഴിക്കോട് ചെറുവാടി സ്വദേശിയാണ്.
ഇൻകാസ് ഖത്തർ, ഒ.ഐ.സി.സി ഇൻകാസ് ഖത്തർ എന്ന പേരിൽ വർഷങ്ങളായി ഗ്രൂപ്പുകളായിട്ടായിരുന്നു ഖത്തറിലെ കോൺഗ്രസ് അനുഭാവികൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച കെ.പി.സി.സി ഭാരവാഹികൾ ഖത്തറിലെത്തി നടത്തിയ ചർച്ചയെ തുടർന്നാണ് കോൺഗ്രസ് അനുഭാവികളുടെ സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായത്.
ഇൻകാസ് ഖത്തറിന്റെ നിലവിലെ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പുതിയ കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയായിരിക്കും. ഇൻകാസ് ഖത്തറിന്റെ മുതിർന്ന നേതാക്കളായ കെ.കെ. ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജോൺ ഗിൽബർട്ട്, ജോപ്പച്ചൻ തെക്കേക്കൂറ്റ് എന്നിവർ രക്ഷാധികാരികളുമായിരിക്കും. ഖത്തറിലെ മുതിർന്ന നേതാക്കൾ ഉൾക്കൊള്ളുന്ന അഡ്വൈസറി ബോർഡും രൂപീകരിച്ചിട്ടുണ്ട്. 10 പേരാണ് അഡ്വൈസറി ബോർഡിലുള്ളത്. 42 മുഖ്യ ഭാരവാഹികൾക്ക് പുറമേ വിവിധ വിങ് കൺവീനർമാരായി 12 പേരും എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർമാരായി 24 പേരും കെ.പി.സി.സി പ്രസിഡന്റ് നോമിനേറ്റ് ചെയ്ത കമ്മിറ്റിയിലുണ്ട്. ശ്രീജിത്ത് എസ്. നായർ, താജുദ്ധീൻ ചിറക്കുഴി, വി.എസ്. അബ്ദുൽ റഹ്മാൻ, ജുട്ടാസ് പോൾ, പ്രദീപ് കൊയിലാണ്ടി, അഷ്റഫ് വടകര, അഷ്റഫ് നന്നമുക്ക്, അൻവർ സാദത്ത്, ജയപാൽ മാധവൻ, നാസർ മുഹമ്മദ്, ശ്രീരാജ് എം.പി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ജനറൽ സെക്രട്ടറിമാരായി ജോർജ് അഗസ്റ്റിൻ, ഈപ്പൻ പി. തോമസ്, മനോജ് കൂടൽ, നിഹാസ് കോടിയേരി, അബ്ബാസ് സി.വി, ബി.എം. ഫാസിൽ, മുജീബ് വലിയക്കത്ത്, ജിഷ ജോർജ്, ഹരി കുമാർ കനത്തൂർ, സുരേഷ് വി.എം, സിറാജ് പല്ലൂർ, സഞ്ചയ് രവീൻന്ദ്രൻ എന്നിവരെയും നിയമിച്ചിട്ടുണ്ട്. സെക്രട്ടറിമാർ: സി.എ. അബ്ദുൾ മജീദ്, പി.കെ. റഷീദ്, ഷംസുദ്ദീൻ ഇസ്മായിൽ, ആന്റണി ജോൺ, ലിജു എബ്രഹാം, മുഹമ്മദ് അലി വാണിമേൽ, ഷമീർ പുന്നോടൻ, ഷിബു സുകുമാരൻ, ഷഹീൻ മജീദ്, ഷാഹുൽ ഹമീദ്, ലിജോ തോമസ്, മഞ്ചുഷ ശ്രീജിത്ത്, ഷറഫ്, ഷാജി കരുനാഗപ്പള്ളി, സൂരജ് സി. നായർ, ഷംസു വെള്ളൂർ.
കൂടാതെ, ആറ് സബ് കമ്മിറ്റി തെരഞ്ഞെടുത്തു. ഫാസിൽ അബൂബക്കർ, എഡ്വിൻ സെബാസ്റ്റ്യൻ (കോഓഡിനേറ്റേഴ്സ്), അനിൽ കുമാർ, സുരേഷ് ബാബു (വെൽഫയർ വിങ് കൺവീനർ), ആൽബേർട്ട് ഫ്രാൻസിസ്, സുബൈർ ആറളം (ഓഡിറ്റേഴ്സ്), ഫൈസൽ ഹസൻ, ജോബി തോമസ് (സ്പോർട്സ് വിങ് കൺവീനർ), സർജിത്ത് കല്ലംപറമ്പത്ത, മുസ്തഫ എം. ഇനാം (മീഡിയ കോഓഡിനേറ്റേഴ്സ്), വിനോദ് പുത്തൻ വീട്ടിൽ, ബാബു ഇരിങ്ങത്ത് (കൾചറൽ വിങ് കൺവീനർ)
ഒരു പതിറ്റാണ്ടിലധികമായി രണ്ട് ചേരികളിലായി ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ ഇൻകാസ് ഖത്തർ എന്ന പേരിലും സമീർ ഏറാമല നേതൃത്വം നൽകിയിരുന്ന ഒ.ഐ.സി.സി ഇൻകാസ് ഖത്തർ എന്ന പേരിലും ആയിരുന്നു ഖത്തറിലെ കോൺഗ്രസ് അനുഭാവികളുടെ സംഘടന പ്രവർത്തിച്ചിരുന്നത്. നിരവധി തവണ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ ഖത്തറിലെത്തി ചർച്ച നടത്തിയെങ്കിലും അധികാരം പങ്കുവെക്കുന്നതിന്റെ പേരിലും മറ്റും ഇരു സംഘടനകളെയും ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ആഴ്ചകൾക്ക് മുമ്പ് ദോഹയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, അഡ്വ. സോണി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാരത്തോൺ ചർച്ചയെ തുടർന്നാണ് പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

