ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ് തന്നെ വേണം -രാജ്മോഹൻ ഉണ്ണിത്താൻ എംപി
text_fieldsഒ.ഐ.സി.സി ഇൻകാസ് കാസർകോട് ജില്ല കമ്മിറ്റി കൺവെൻഷനിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സംസാരിക്കുന്നു
ദോഹ: ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഒ.ഐ.സി.സി ഇൻകാസ് കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഉണ്ണിത്താന് ഒപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് ഹരികുമാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഗിന്നസ് വേൾഡ് റെക്കോഡർ സക്കീർ ചിരായിയെ അനുമോദിച്ചു. ഫയാസുൽ റഹ്മാൻ സ്വാഗതവും ഉണ്ണി നമ്പ്യാർ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ, ട്രഷറർ ജോർജ് അഗസ്റ്റിൻ, യൂത്ത് വിങ് പ്രസിഡന്റ് നദീം മനാർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ജില്ല കമ്മിറ്റികളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

