Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവി.​ഡി. സ​തീ​ശ​ന്...

വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ -ഇ​ന്‍കാ​സ് ഖ​ത്ത​ര്‍

text_fields
bookmark_border
വി.​ഡി. സ​തീ​ശ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ -ഇ​ന്‍കാ​സ് ഖ​ത്ത​ര്‍
cancel

ദോ​ഹ: കേ​ര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി.​ഡി. സ​തീ​ശ​നെ ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ പ്ര​സി​ഡ​ന്റ് സി​ദ്ധീ​ഖ് പു​റാ​യി​ല്‍ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ല്‍ വി​ജ​യ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ച്ച അ​ദ്ദേ​ഹം ടീം ​യു.​ഡി.​എ​ഫി​നെ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ല്‍ നി​ര്‍ണ്ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ക്യ​ത്യ​മാ​യ കാ​ഴ്ച​പ്പാ​ടും ദീ​ര്‍ഘ വീ​ക്ഷ​ണ​വു​മു​ള്ള അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ക്ക് വ​ലി​യ മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കും.

കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് മു​മ്പാ​കെ വ​ന്‍ പ​ദ്ധ​തി​കാ​ളാ​ണ് യു.​ഡി​യ.​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലൂ​ടെ മു​ന്നോ​ട്ട് വെ​ച്ച​ത്. ഇ​ത് ന​ട​പ്പാ​ക്കാ​ന്‍ വ​രു​ന്ന യു.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​ന് സാ​ധി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​ന​ത്തി​ൽ കാ​ല​താ​മ​സം എ​ടു​ത്തെ​ങ്കി​ലും അ​ത് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തി​ലെ സൂ​ക്ഷ്മ​ത​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ല്ലാ നേ​താ​ക്ക​ളെ​യും ഉ​ള്‍ക്കൊ​ള്ളാ​നും ചേ​ര്‍ത്ത് നി​ർ​ത്താ​നും ത​യാ​റാ​യ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ന്‍റി​ന്‍റെ​യും ലോ​ക​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ര്‍ജു​ൻ ഖാ​ര്‍കെ​യു​ടെ​യും നി​ല​പാ​ട് മാ​തൃ​കാ​പ​ര​മാ​ണെ​ന്നും സി​ദ്ദീ​ഖ് പു​റാ​യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaincas qatarqatar​VD Satheesan
News Summary - Congratulations to V.D. Satheesan – INCAS Qatar
Next Story