ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
text_fieldsശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മലയാളി സമാജത്തിന്റെ
അനുമോദന ഏറ്റുവാങ്ങിയപ്പോൾ
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മലയാളി സമാജത്തിന്റെ അനുമോദനം. ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ 2024 -25 അധ്യായന വര്‍ഷത്തെ സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ മലയാള ഭാഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും അധ്യാപകരെ ആദരിക്കുന്നതിനുമായി മലയാളി സമാജവും റേഡിയോ മലയാളവും സംഘടിപ്പിച്ച പ്രതിഭാസംഗമം പരിപാടിയിലാണ് അനുമോദനം ലഭിച്ചത്.
ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളിലെ മുഹമ്മദ് ഓടാംമന്നിയില്, ഹൈഫ ഷെറിന്, തമന്ന ഫാത്തിമ എന്നീ വിദ്യാർഥികളാണ് മലയാളഭാഷാ പരീക്ഷയിലെ മികച്ച പ്രകടനത്തിന് പ്രത്യേക പുരസ്കാരം നേടിയത്. വിദ്യാര്‍ഥികൾക്ക് മാർഗനിർദേശം നൽകി ഉന്നതവിജയം നേടാന്‍ പ്രാപ്തരാക്കിയ മലയാളവിഭാഗം അധ്യക്ഷന്‍ പ്രസാദ്, അധ്യാപികയായ ലിനി വര്‍ഗീസ് എന്നിവരെയും മലയാളി സമാജം പുരസ്കാരം നല്കി ആരദരിച്ചു.
ഐ.സി.സി അശോക ഹാളില്‍ നടന്ന പ്രതിഭാസംഗമത്തില്‍ ലോകസഭ അംഗം അടൂര്‍ പ്രകാശ് എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രതിഭാസംഗമത്തോടനുബന്ധിച്ച് മലയാളഭാഷയും കേരളസംസ്കാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന പ്രത്യേക പ്രശ്നോത്തരിയില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഭാഗ്യ ശ്രീബിനു, മിഖ മേരി ജിനീഷ് എന്നീ വിദ്യാര്‍ഥിനികളാണ് വിജയം കരസ്ഥമാക്കിയത്. വിജയികള്‍ക്ക് അടൂര്‍ പ്രകാശ് എം.പി പുരസ്കാരങ്ങള്‍ നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

