മുഹമ്മദ് അർഷാദ് റഹ്മാനിയെ അനുമോദിച്ചു
text_fieldsമുഹമ്മദ് അർഷാദ് റഹ്മാനിക്കുള്ള കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് സിറാജ് മാതോത്ത് പിതാവ് ഇ.കെ. ഹമീദിന് കൈമാറുന്നു
ദോഹ: റഹ്മാനിയ്യ അറബിക് കോളജിൽനിന്ന് ഉന്നത വിജയത്തോടെ റഹ്മാനിയ്യ ബിരുദം നേടിയ കുറ്റ്യാടി മണ്ഡലം കെ.എം.സി.സി കൗൺസിലർ അബ്ദുൽ ഹമീദ് ഇ.കെയുടെ മകൻ മുഹമ്മദ് അർഷാദ് റഹ്മാനിയെ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
പ്രസിഡൻറ് സിറാജ് മാതോത്ത് ഹമീദ് ഇ.കെക്ക് ഉപഹാരം കൈമാറി. കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ എം.പി. ഇല്യാസ് മാസ്റ്റർ, ശബീർ മേമുണ്ട, സൽമാൻ എളയടം, കപ്ലികണ്ടി പോക്കർ ഹാജി, ഡോ. സമദ്, ശരീഫ് മാമ്പയിൽ, എം.എ. അബ്ദുല്ല, അജ്മൽ നബീൽ, ഫിർദൗസ് മണിയൂർ, എൻ.കെ. റഹീം, കുഞ്ഞമ്മദ് തിയ്യാറമ്പത്, സി.കെ. മൊയ്തു, സി.എച്ച്. ജാഫർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

