അനുമോദിച്ചു
text_fieldsസി.ബി.എസ്.ഇ 10ാം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹൈഫ ഷെറിൻ ജാഫറിനുള്ള ഉപഹാരം പാറക്കൽ അബ്ദുല്ല സമ്മാനിക്കുന്നു
ദോഹ: സി.ബി.എസ്.ഇ 10ാം തരം പരീക്ഷയിൽ 97.6 ശതമാനം മാർക്ക് നേടി വിജയിച്ച ഹൈഫ ഷെറിൻ ജാഫറിനെ ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സി.കെ. ഉബൈദിെൻറ അധ്യക്ഷതയിൽ തുമാമ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷററും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല ഉപഹാരം സമർപ്പിച്ചു. പി.വി. മുഹമ്മദ് മൗലവി, ജാഫർ തയ്യിൽ, പി.എ. തലായി, ഫൈസൽ മാസ്റ്റർ കേളോത്ത്, സഫീർ എടച്ചേരി എന്നിവർ സംബന്ധിച്ചു. ഷംസുദ്ദീൻ വാണിമേൽ സ്വാഗതവും റഹീം ഒ.ടി.കെ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

