സംഘർഷം മുതലെടുത്ത് അധിനിവേശം; ഇസ്രായേൽ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ
text_fieldsദോഹ: സംഘർഷം മുതലെടുത്ത് ഫലസ്തീൻ, ലബനൻ, സിറിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ. മേഖലയിൽ തുടരുന്ന പ്രതിസന്ധി മുതലെടുത്ത് അധിനിവേശം നടത്തി പുതിയ യാഥാർഥ്യങ്ങൾ സൃഷ്ടിക്കാനുള്ള ഇസ്രയേൽ നീക്കങ്ങളെ ഖത്തർ അപലപിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുതലെടുത്ത് ഇസ്രയേൽ മേഖലയിൽ മാരകമായ ആക്രമണങ്ങൾ നടത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെസ്റ്റ് ബാങ്ക്, ഗസ്സ, ലബനാൻ, സിറിയ, ജറുസലേം എന്നിവിടങ്ങളിൽ പുതിയ യാഥാർഥ്യം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾക്കെതിരെ ഖത്തർ മുന്നറിയിപ്പ് നൽകി.
ഹുർമുസ് കടലിടുക്ക് അടച്ചിടുന്നത് മേഖലയിൽ കൂടുതൽ സംഘർഷത്തിന് കാരണമാകുമെന്നും ഇത് എല്ലാ കക്ഷികൾക്കും ദോഷകരമാണെന്നും ഖത്തർ വ്യക്തമാക്കി. സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഒമാനും പാകിസ്താനുമായി ചർച്ചകൾ തുടരുകയാണ്. മധ്യസ്ഥ പങ്കാളികളുമായി ഏകോപിപ്പിച്ച് സംഘർഷം കുറക്കുന്നതിനായുള്ള ശ്രമങ്ങൾ ഖത്തറും നടത്തിവരുന്നുണ്ട്. എല്ലാ കക്ഷികളും വിവേകത്തോടെ പ്രവർത്തിച്ച് ചർച്ചകളുടെ പാതയിലേക്ക് മടങ്ങണമെന്നും മാജിദ് അൽ അൻസാരി ആവശ്യപ്പെട്ടു. മധ്യസ്ഥതയിലും തർക്കപരിഹാരത്തിലും ഗൾഫ് രാജ്യങ്ങളുടെ സജീവ പങ്ക് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

